HOME
DETAILS

എന്‍.സി.പിക്ക് പൊന്നാനി വേണം; പൊന്നുകൊടുത്തും പൊന്നാനി പിടിക്കാന്‍ ആളുണ്ട്

  
backup
March 03 2019 | 20:03 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%b5

#എ.കെ ഫസലുറഹ്മാന്‍ 


മലപ്പുറം: ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ മാറിമാറി അങ്കക്കളത്തിലിറങ്ങി മുട്ടുമടക്കിയ പൊന്നാനിയില്‍ ഒടുവില്‍ കണ്ണുവച്ച് എന്‍.സി.പിയും. രൂപീകരണം തൊട്ട് മുസ്‌ലിംലീഗ് മാത്രം വിജയിക്കുന്ന മണ്ഡലം തങ്ങള്‍ക്കു വേണമെന്ന ആവശ്യവുമായാണ് എന്‍.സി.പി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്.
നേരത്തെ സി.പി.ഐ മത്സരിച്ചിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുതവണയായി സി.പി.എം സ്വതന്ത്രരാണ് മത്സരിക്കാറുള്ളത്. ലീഗിന്റെ ഏകപക്ഷീയ വിജയത്തിനു മൂക്കുകയറിടാന്‍ തങ്ങള്‍ക്കാവുമെന്ന ആത്മവിശ്വാസത്തില്‍ എന്‍.സി.പി രംഗത്തുവരുന്നത് ഇടതുമുന്നണിയിലെ പ്രബല കക്ഷിയായ സി.പി.എമ്മിന് തലവേദനയായിരിക്കുകയാണ്.
1984ല്‍ മുസ്‌ലിംലീഗിലെ ജി.എം ബനാത്ത്‌വാലയ്‌ക്കെതിരേ മത്സരിച്ചു തോറ്റതില്‍ തുടങ്ങുന്നതാണ് പൊന്നാനിയിലെ സി.പി.ഐ ചരിത്രം. 26 വയസുള്ളപ്പോള്‍ ഒന്നാം കേരള നിയമസഭയിലേക്ക് അണ്ടത്തോട് നിയമസഭാ മണ്ഡലത്തില്‍നിന്ന് മത്സരിച്ച് വിജയം വരിച്ച കൊളാടി ഗോവിന്ദന്‍കുട്ടിക്കു പോലും പൊന്നാനി കിട്ടാക്കനിയായിരുന്നു. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അദ്ദേഹം. 1989ലും 96ലും എം. റഹ്മത്തുല്ല, 1991ല്‍ കെ.എം ഹംസക്കുഞ്ഞ്, 1998 ല്‍ മിനു മുംതാസ് എന്നിവരും മണ്ഡലത്തില്‍ സി.പി.ഐക്കുവേണ്ടി അങ്കത്തട്ടിലിറങ്ങി അടിപതറി.


2004ല്‍ ഇ. അഹമ്മദിനെതിരേ മത്സരിച്ച് സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറയും നിലവിലെ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.പി സുനീര്‍ കൂടി അടിപതറിയതോടെയാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം പൊന്നാനിയെ സി.പി.ഐ കൈവിടുന്നത്. 2009ല്‍ സി.പി.എം സീറ്റ് പിടിച്ചടക്കുകയും പകരം സി.പി.ഐക്ക് വയനാട് നല്‍കുകയും ചെയ്തു. അന്നു മുതല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയാണ് സി.പി.എം ലീഗിനെ നേരിട്ടത്. 2009ല്‍ സി.പി.എം സ്വതന്ത്രനായി രംഗത്തിറക്കിയ ഹുസൈന്‍ രണ്ടത്താണിയും 2014ല്‍ സി.പി.എം സ്വതന്ത്രനായി ഇറങ്ങിയ വി. അബ്ദുറഹ്മാനും അടിപതറിയതോടെ സീറ്റ് മാറ്റത്തിനും ഫലമില്ലെന്നു തെളിഞ്ഞു.


മലപ്പുറം ലോക്‌സഭാ മണ്ഡലത്തെ അപേക്ഷിച്ച് ജില്ലയില്‍ എന്‍.സി.പിക്ക് അല്‍പമെങ്കിലും സ്വാധീനമുള്ള മേഖലയാണ് പൊന്നാനി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എന്‍.എ മുഹമ്മദ്കുട്ടി മത്സരിച്ച കോട്ടക്കല്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളും പൊതുപ്രവര്‍ത്തനവും വോട്ടാകുമെന്നാണ് എന്‍.സി.പിയുടെ പ്രതീക്ഷ. ദേശീയപാത സ്ഥലമെടുപ്പും പൊലിസ് നടപടിയും ഏറെ ചര്‍ച്ചയായേക്കാവുന്ന മണ്ഡലത്തില്‍ ഇരകളെ സംഘടിപ്പിച്ച് സമര രംഗത്തുണ്ടായിരുന്ന സമര സമിതി കണ്‍വീനറും നിലവില്‍ എന്‍.സി.പി പക്ഷത്താണ്.


ഈ സാഹചര്യങ്ങള്‍ നിരത്തി പൊന്നാനി ആവശ്യം ഇടതുമുന്നണിയില്‍ ശക്തമായി ഉന്നയിക്കാനാകുമെന്നാണ് മലപ്പുറത്തു നടക്കുന്ന ജില്ലാ സമ്മേളനവും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ടതായും ഇക്കാര്യം മുന്നണി യോഗത്തില്‍ ഉന്നയിക്കുമെന്നും കഴിഞ്ഞ ദിവസം മലപ്പുറത്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പൊന്നാനി സീറ്റ് വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉന്നയിച്ചതായി എന്‍.സി.പി ജില്ലാ പ്രസിഡന്റ് ടി. എന്‍ ശിവശങ്കരനും അറിയിച്ചിരുന്നു.


പൊന്നാനി കിട്ടിയാല്‍ എല്ലാ രീതിയിലും കടുത്ത മത്സരം നടത്താന്‍ കെല്‍പ്പുറ്റയാള്‍ പാര്‍ട്ടിയിലുണ്ടെന്നാണ് പൊന്നാനി ആവശ്യത്തിനു പിന്നിലെ എന്‍.സി.പിയുടെ ആത്മവിശ്വാസം. രണ്ടു സീറ്റില്‍ ആവശ്യം ഉന്നയിക്കുന്ന എന്‍.സി.പി പൊന്നാനിയെ കൂടാതെ കണ്ണുവയ്ക്കുന്ന മറ്റൊരു മണ്ഡലം പത്തനംതിട്ടയാണ്.
മഹാരാഷ്ട്രയില്‍ ഏതെങ്കിലും സീറ്റുകള്‍ സി.പി.എമ്മിനു വിട്ടുനല്‍കി കേരളത്തില്‍ മത്സരിക്കാനുള്ള പദ്ധതിയും എന്‍.സി.പി നേതൃത്വത്തിന്റെ ആലോചനയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago