HOME
DETAILS

രേഖയിലില്ലാതെ മാഹി സ്വദേശിയുടെ മരണം

ADVERTISEMENT
  
backup
May 07 2020 | 02:05 AM

%e0%b4%b0%e0%b5%87%e0%b4%96%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b9%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87

 


മഞ്ചേരി: കണ്ണൂരില്‍ ചികിത്സയിലിരിക്കെ കൊവിഡ്19 ബാധിച്ച് മരിച്ച മാഹി ചെറുകല്ലായി സ്വദേശി പി. മഹറൂ (71) ഫിന്റെ പേര് കേരളത്തിന്റേയും പോണ്ടിച്ചേരിയുടേയും പട്ടികയിലില്ല.
കേന്ദ്രനിര്‍ദേശ പ്രകാരം മരണം സംഭവിച്ച സംസ്ഥാനത്തിന്റെ ലിസ്റ്റിലാണ് പേര് ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ മൂന്നു പേര്‍ മാത്രമാണുള്ളത്.
പോണ്ടിച്ചേരിയുടെ പട്ടികയില്‍ ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടുമില്ല. മാഹി സ്വദേശിയുടെ പേരുവിവരങ്ങള്‍ താല്‍ക്കാലികമായി കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസില്‍നിന്ന് ലഭിക്കുന്ന വിവരം.
എന്നാല്‍ ഇന്നലെ വൈകിട്ട് 5:25 ന് പുതുക്കിയ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വിസ് സൈറ്റിലെ വിവരമനുസരിച്ച് കേരളത്തില്‍ മൂന്നു പേര്‍ മാത്രമാണ് മരിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്.
മഹറൂഫിന്റെ പേര് കേരളം താല്‍ക്കാലികമായി ഉള്‍പ്പെടുത്തിയെങ്കിലും പോണ്ടിച്ചേരിയുടെ പട്ടികയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.
മഹറൂഫിന്റെ ബന്ധുക്കള്‍ ഇന്നലെ മാഹി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും കേരളത്തില്‍വച്ച് മരിച്ചതിനാല്‍ അവിടത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിവരം ലഭിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കുകയും മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്നത് മൃതദേഹത്തേയും കുടുംബത്തേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് മഹറൂഫിന്റെ മരുമകന്‍ പറഞ്ഞു.
കോയമ്പത്തൂരില്‍ മരിച്ച പാലക്കാട് സ്വദേശിയായ രാജശേഖരന്‍ ചെട്ടിയാരുടെ പേര് തമിഴ്‌നാടിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിച്ച കേരളം മാഹി സ്വദേശിയുടെ വിഷയത്തില്‍ മലക്കം മറിയുകയാണ്. മാഹി സ്വദേശി കേരളത്തിലേക്കുവന്നത് ചികിത്സക്ക് മാത്രമാണെന്നും അതിനാല്‍ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
പോണ്ടിച്ചേരിയില്‍ കൊവിഡ് മരണം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം 11ന് പരിയാരം മെഡിക്കല്‍ കോളജില്‍വച്ചാണ് മഹറൂഫ് മരണപ്പെട്ടത്. പയ്യന്നൂര്‍ താലൂക്കിലെ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ നിന്ന് കഴിഞ്ഞ 22ന് മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. ഇയാള്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

2013 പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

Kerala
  •  2 minutes ago
No Image

'ഫലസ്തീന്‍ അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്‌റാഈല്‍ അവസാനിപ്പിക്കണം'  യു.എന്‍ പ്രമേയം പാസായി, വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ 

International
  •  27 minutes ago
No Image

ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ

Kerala
  •  an hour ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം

International
  •  2 hours ago
No Image

തൃപ്രയാറില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 hours ago
No Image

പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

Kerala
  •  2 hours ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം; മരണം 34 , 3250 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് ഹിസ്ബുല്ല, പ്രതികരിക്കാതെ ഇസ്‌റാഈല്‍ 

International
  •  3 hours ago
No Image

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

Kerala
  •  3 hours ago
No Image

പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം

International
  •  4 hours ago
No Image

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും

Kerala
  •  5 hours ago