24 മണിക്കൂറിനിടെ 3,561 പുതിയ കേസുകള്‍, 89 മരണം; രാജ്യത്ത് കൊവിഡ് ബാധിതര്‍ അന്‍പതിനായിരം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അന്‍പതിനായിരം കടന്നു. 52,952 കേസുകളാണ് അവസാനം കിട്ടിയ വിവരമനുസരിച്ച് രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 3,561 പുതിയ കേസുകളും 89 മരണവുമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1783 ആയി. സ്ഥിരീകരിക്കപ്പെട്ടവരില്‍ 111 വിദേശ പൗരന്മാരും ഉള്‍പെടുന്നു.
രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും മുന്നിലുള്ള മഹാരാഷ്ട്രയില്‍ 1,233 പുതിയ കേസും 34 മരണവും കഴിഞ്ഞ മണിക്കൂറുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. 16758 കേസുകളാണ് ഇവിടെ ആകെ സ്ഥിരീകരിച്ചത്. 651 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 380 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ മരണം 28 കടന്നു. 6.625 കേുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 396. ഡല്‍ഹിയില്‍ 428 പുതിയ കേസുകള്‍ കണ്ടെത്തി. 5,532 കേസുകളാണ് ആകെ സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ 159 പുതിയ കേസും 4 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകള്‍ 3,317ഉം മരണം 93ഉം ആയി. മധ്യപ്രദേശില്‍ 107 പുതിയ കേസും 11 മരണവും ഉണ്ടായതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ബംഗാളില്‍ 4 മരണവും 112 കേസും പുതുതായി റിപ്പോര്‍ട്ട് ചെയ്തു.
യുപിയില്‍ 118 പുതിയ കേസും 4 മരണവും റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."