ഗ്രീസ് മുന്‍ ആരോഗ്യമന്ത്രി മരിച്ചു; അഫ്ഗാന്‍ ആരോഗ്യമന്ത്രിക്ക് കൊവിഡ്
ഏതന്‍സ്: കൊവിഡ് ബാധിച്ച് ഗ്രീസ് മുന്‍ ആരോഗ്യമന്ത്രി ദിമിത്രിസ് ക്രെമാസ്റ്റിനോസ് മരിച്ചു. 78കാരനായ ഇദ്ദേഹം യൂനിവേഴ്‌സിറ്റി പ്രൊഫസറും ഹൃദ്രോഗവിദഗ്ധനുമായിരുന്നു.
മാര്‍ച്ച് 26നായിരുന്നു ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഏതന്‍സിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം.അതേസമയം, അഫ്ഗാന്‍ ആരോഗ്യ മന്ത്രി ഫിറോസുദ്ദീന്‍ ഫിറോസിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ദിവസങ്ങളായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്ന അദ്ദേഹം നിരീക്ഷണത്തിലായിരുന്നെന്നും കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചതെന്നും അഫ്ഗാന്‍ ആരോഗ്യമന്ത്രാലയ വക്താവ് വഹീദുല്ലാഹ് മായര്‍ അറിയിച്ചു. ഇദ്ദേഹം വീട്ടില്‍തന്നെയാണ് ചികിത്സയിലുള്ളതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അഫ്ഗാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ജപ്പാനിലെ മുന്‍ നയതന്ത്രജ്ഞനും പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകനുമായിരുന്ന യുക്കിയോ ഒക്കോമോട്ടോയും കൊവിഡ് ബാധിച്ച് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."