ജുബൈൽ മലയാളി സമാജം ആരോഗ്യ ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു
ദമാം: ജുബൈൽ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ കൊവിഡ് -19 നെ സംബന്ധിച്ചു ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു .റിയാദ് കിംഗ് ഫഹദ് ഹോസ്പിറ്റലിലെ ഡോ: ഷൈൻ ടി ജെ നയിച്ച ക്ലാസ്സിൽ ജുബൈലിലെ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. ലളിതമായും പ്രേക്ഷർക്ക് ആശ്വാസം പകരുന്നതുമായ ക്ലാസിന് ഡോ: നവ്യ മോഡറേറ്ററായിരുന്നു. കൊവിഡ്-19 ന്റെ ഉത്ഭവത്തെയും സഊദി ഗവണ്മെന്റ് കൈക്കൊള്ളുന്ന മുൻ കരുതലിനെയും ഡോ: ഷൈൻ ടി ജെ വിശദീകരിച്ചു. ജുബൈലിലെ പ്രമുഖരായ നൂഹ് പാപ്പിനിശ്ശേരി, അഷ്‌റഫ് മുവ്വാറ്റുപുഴ, ശിഹാബ് കായംകുളം, സനിൽ കുമാർ, നൗഷാദ് പി.കെ, നിസ്സാം, നജീബ് വക്കം, കോയ താനൂർ, സലിം വെളിത്തു, അബ്ദുൽ ഗഫൂർ, റിയാസ് എൻപി, ഷാഹിദ് കാക്കൂർ, വിനോദ് ഗോപിനാഥൻ നായർ, അൻഷാദ് ആദം, വിൽസൺ ജോസഫ്, ഇർഷാദ് എന്നിവർ പങ്കെടുത്തു.
ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാമ്മൂടൻ അധ്യക്ഷനായ പരിപാടിയിൽ ജനറൽ സെകട്ടറി ബൈജു അഞ്ചൽ സ്വാഗതവും എബി ജോൺ നന്ദിയും രേഖപ്പെടുത്തി .അജ്മൽ സാബു സൂം കോഓർഡിനേറ്റർ ആയിരുന്നു. സമാജത്തിന്റെ പ്രതിനിധികളായ റോബിൻസൺ, ആശ ബൈജു ,ബെൻസി ആംബ്രോസ് എന്നിവർ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."