HOME
DETAILS
MAL
ബഹ്‌റൈന്‍ വിമാനം ഇന്ന് കരിപ്പൂരില്‍
backup
May 11 2020 | 03:05 AM
കൊണ്ടോട്ടി: ബഹ്‌റൈനില്‍ നിന്നുള്ള പ്രവാസികളുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് കരിപ്പൂരിലെത്തും.
170 യാത്രക്കാരുമായി വിമാനം രാത്രി 11.20ന് പറന്നിറങ്ങുക. ബുധനാഴ്ച കുവൈത്തില്‍നിന്ന് വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
കരിപ്പൂരില്‍ നിലവില്‍ ദുബൈ, റിയാദ് സെക്ടറില്‍ നിന്നാണ് ഓരോ വിമാനങ്ങളെത്തിയത്.
വിമാനത്താവളത്തില്‍
ഗൈനക്കോളജിസ്റ്റുകളും
കൊണ്ടോട്ടി: ഗള്‍ഫില്‍നിന്ന് ഗര്‍ഭണികള്‍ കൂടുതല്‍ എത്തുന്നതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് വിമാനത്താവളത്തില്‍ ഗൈനക്കോളജിസ്റ്റുകളെയും ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസം റിയാദ് വിമാനത്തില്‍ മാത്രം 78 ഗര്‍ഭണികളാണ് എത്തിയിരുന്നത്. വരും ദിവസങ്ങളിലെ വിമാനങ്ങളിലെ യാത്രക്കാരിലും ഗര്‍ഭണികള്‍ ഏറെ എത്തുന്നുണ്ട്.
വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം
കൊണ്ടോട്ടി: വീടുകളിലേക്ക് പോകാന്‍ അനുമതിയുള്ളവര്‍ സ്വയം വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ മാസ്‌കും കൈയുറകളും നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."