നെല്ല് സംഭരണം കാര്യക്ഷമമാക്കണം: ജോബ് മൈക്കിള്‍
കോട്ടയം: അപ്പര്‍ കുട്ടനാടന്‍, കുട്ടനാടന്‍ മേഖലകളില്‍ കെട്ടിക്കിടക്കുന്ന നെല്ലു സംഭരണം കാര്യക്ഷമമാക്കി നെല്‍കര്‍ഷകരെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോബ് മൈക്കിള്‍ ആവശ്യപ്പെട്ടു.
അരിക്ക് പൊതു വിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുമ്പോഴും പാടശേഖരങ്ങളില്‍ നെല്ല് കെട്ടിക്കിടന്ന് നശിക്കുന്നത് സര്‍ക്കാരും സ്വകാര്യ മില്ലുടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണെന്നും കേരളത്തിലെ കര്‍ഷക രോദനം കണ്ടില്ലെന്ന് നടിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കര്‍ഷക സ്നേഹം കാപട്യമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചും കുട്ടനാട് കര്‍ഷക ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെ നേതൃത്വത്തില്‍ സപ്ലൈകോ റീജ്യനല്‍ മാനേജരെ തടഞ്ഞു വച്ച് നടത്തിയ സമര പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോബ് മൈക്കിള്‍.
യൂത്ത് ഫ്രണ്ട് (എം) ഭാരവാഹികളായ എം. മോനിച്ചന്, ജോര്‍ഡി സാബു കണിപറമ്പില്‍, ഷാജി പുളിമൂടന്‍, ബിജു പറപ്പള്ളില്‍, രാജന് കുളങ്ങര, സജി തടത്തില്‍, പ്രസാദ് ഉരുളികുന്നം, ഷെയിന്‍ ജോസഫ്, സ്കറിയാച്ചന്‍ മണ്ണൂര്‍, ലിറ്റോ പാറേക്കാട്ടില്‍, ജിനു കരിമ്പുംകാല, ഷിജോ ഗോപാലന്, ബിനോയി കുളത്തുങ്കല്‍, ബെന്നി ഇളംകാവില്‍, ഷാജി പുതിയാപറമ്പില്‍, കുര്യന് വട്ടമല, പ്രതീഷ് പട്ടിത്താനം, വിഷ്ണു പ്രസന്നന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."