HOME
DETAILS
MAL
മണ്ണഞ്ചേരി പഞ്ചായത്ത് യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു
backup
April 10 2017 | 19:04 PM
മണ്ണഞ്ചേരി: പഞ്ചായത്ത് 14-ാം വാര്‍ഡ് ഗുരുമന്ദിരം ആര്.ഒ പ്ലാന്റിന്റെ അറ്റകുറ്റപ്പണി നടത്തി ജനങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ഇവിടെ ഇപ്പോള്‍ കുടിവെള്ളം ലഭ്യമാകാത്തത് ജനങ്ങളെ വലച്ചിരിക്കുകയാണ്. പ്ലാന്റ് ഏറെ നാളുകളായി തകരാറിലാണ്.
ആര്.ഒ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ലക്ഷം അനുവദിച്ചെന്ന് കാട്ടി പോസ്റ്റര്‍ പ്രചരണം നടത്തിയ സി പി എം ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ കെ വി മേഘനാഥന്, കെ വി സുധാകരന്, എം ഷെഫീക്ക്, സിനിമോള്‍ സുരേഷ്, കെ വി സുധീര്‍, പി എ സബീന, പി ധനഞ്ജയന്, രജനി എന്നിവരാണ് യോഗം ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."