HOME
DETAILS

മതേതരത്വം ഇവിടെ അശ്ലീലപദമായിരിക്കുന്നു!

  
backup
June 23, 2018 | 6:13 PM

mathetharathwam

''സുഹൃത്തേ, ഉത്തരേന്ത്യയില്‍ ഇപ്പോള്‍ പുറത്തുപറയാന്‍ ഭയക്കേണ്ട, പലര്‍ക്കും ഏറെ അരിശമുണ്ടാക്കുന്ന വാക്കേതാണെന്നറിയാമോ.''

ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ചു ഗൗരവത്തോടെ സംസാരിച്ചുകൊണ്ടിരിക്കെ ഓര്‍ക്കാപ്പുറത്താണ് പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകനായ സന്തോഷ് നായര്‍ ആ ചോദ്യമുന്നയിച്ചത്.
ഉത്തരത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങുംമുമ്പ് അദ്ദേഹം രണ്ടാമത്തെ ചോദ്യവും ചോദിച്ചു,
''താങ്കള്‍ അടുത്തകാലത്ത് ഏതെങ്കിലുമൊരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ പോയിട്ടുണ്ടോ.''
ഡല്‍ഹിയിലെ ഔദ്യോഗികനാളുകള്‍ക്കു ശേഷം വര്‍ഷങ്ങളായി ഉത്തരേന്ത്യയില്‍ പോയിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചോദ്യത്തിന് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി, ആദ്യ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹത്തില്‍ നിന്നു തന്നെ ലഭിക്കാനായി കാത്തിരുന്നു.
ഏറെക്കാലമായി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനാണ് സന്തോഷ് നായര്‍. മാധ്യമപ്രവര്‍ത്തനം വയറുനിറയ്ക്കാനുള്ള മാര്‍ഗമല്ല, പകരം, സാമൂഹ്യപ്രതിബദ്ധത തെളിയിക്കാനുള്ള ആയുധമാണെന്നും ആ കര്‍ത്തവ്യമാണു മാധ്യമപ്രവര്‍ത്തകന്‍ നടപ്പാക്കേണ്ടതെന്നുമുള്ളതില്‍ കണിശതയുള്ളയാളാണ്.
അതിനാല്‍ അദ്ദേഹത്തിന്റെ ആദ്യചോദ്യം എന്തോ വിപത്‌സൂചനയുള്ളതാണെന്ന് ഉറപ്പായിരുന്നു. ഡല്‍ഹിയില്‍നിന്നും തിരക്കിട്ട ഔദ്യോഗികകാര്യത്തിനായി കോഴിക്കോട്ടെത്തിയ അദ്ദേഹം അതിനിടയിലും ഇത്തരമൊരു വിഷയം ചര്‍ച്ച ചെയ്യാന്‍ എത്തിയതു തന്നെ അദ്ദേഹത്തിന്റെ മനസ്സിനെ അത് എത്രത്തോളം മഥിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു.
''ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പോയി 'മതേതരത്വ'ത്തെക്കുറിച്ചു വല്ലതും പറഞ്ഞു നോക്കൂ. ആ വാക്കു കേള്‍ക്കുന്നവരില്‍ നല്ലൊരുപങ്കും കടുത്ത ശത്രുതയോടെയായിരിക്കും നിങ്ങളെ നോക്കുക. എതോ അശ്ലീലപദം കേട്ട ഭാവമായിരിക്കും അവരുടെ മുഖത്ത്. പലരും മനസ്സില്‍ കരുതുക നിങ്ങള്‍ ദേശദ്രോഹിയാണെന്നായിരിക്കും. ഒരുപക്ഷേ, ഒട്ടും മടിക്കാതെ അതു തുറന്നു പറയാനും നിങ്ങളോടു തട്ടിക്കയറാനും ആക്രമിക്കാന്‍ പോലും അവര്‍ തയാറായെന്നു വരാം.''
താന്‍ ഉരുവിട്ടുപോയ വാക്കുകളില്‍ ഭയന്നിട്ടെന്നപോലെ സന്തോഷ് നായര്‍ നെടുവീര്‍പ്പിട്ടു. എന്നിട്ടദ്ദേഹം ആത്മഗതം പോലെ ഇങ്ങനെ പറഞ്ഞു,
''സുഹൃത്തേ.., കേരളത്തിലെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ, ഉത്തരേന്ത്യ.., ആ ദേശം മനുഷ്യ സ്‌നേഹികളെ സംബന്ധിച്ചിടത്തോളം അതിഭീകരമായിക്കൊണ്ടിരിക്കുകയാണ്. നാളെയെന്ത് എന്ന ചോദ്യം ഉത്തരമില്ലാത്ത ഭീകരസത്വമായി ഓരോ മതേതരവാദിയെയും തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയിലല്ല കഴിയുന്നതെന്നതില്‍ നിങ്ങള്‍ ആശ്വാസം കൊള്ളണം.''
സന്തോഷിന്റെ ശരീരഭാഷയിലെ പ്രകടമായ മാറ്റം തന്നെ അദ്ദേഹത്തിന്റെ മനസ്സിലെ ഭീതിയെയും ഉത്തരേന്ത്യയിലെ ഭീകരമായ സാമൂഹ്യയാഥാര്‍ത്ഥ്യത്തെയും സംശയലേശമില്ലാതെ വെളിപ്പെടുത്തുന്നതായിരുന്നു. കഴിഞ്ഞതവണ വന്നപ്പോള്‍ അദ്ദേഹം തികച്ചും ഉന്മേഷവാനും ശുഭാപ്തിവിശ്വാസിയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും വൃത്തികേടുകളെയും കുറിച്ചു പരിഹാസത്തോടെയും പുച്ഛത്തോടെയും പൊട്ടിച്ചിരിച്ചു പ്രതികരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
പക്ഷേ, ഇന്ന് അങ്ങനെയല്ല. അരുതാത്തതെന്തോ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന വേവലാതി അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നുവെന്നും അതിനു കാരണം ഉത്തരേന്ത്യന്‍ സമൂഹമനസ്സിനെ ബാധിച്ച വര്‍ഗീയ ഉന്മാദമാണെന്നും വ്യക്തമായിരുന്നു. തന്റെ മനസ്സിനെ മഥിക്കുന്ന പ്രശ്‌നങ്ങള്‍ സമാനമനസ്‌കനായ ആരോടെങ്കിലും പറഞ്ഞുതീര്‍ത്താല്‍ ആശ്വാസം കിട്ടുമെന്ന അവസ്ഥയിലാണ് അദ്ദേഹമെന്നു തോന്നി. അതുകൊണ്ടു തന്നെ പോസിറ്റീവായ വാക്കുകളാണ് അദ്ദേഹവുമായുള്ള സംവാദത്തില്‍ തെരഞ്ഞെടുത്തത്.
''ഈ ലോകത്തൊരിടത്തും തിന്മയ്ക്ക് ഏറെ നാള്‍ പച്ചപിടിച്ചു നില്‍ക്കാനായിട്ടില്ല. ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും മറ്റും ചരിത്രവും ഉദാഹരണവും നമ്മുടെ മുന്നിലുണ്ടല്ലോ. ശുഭാപ്തിവിശ്വാസികളാവുകയും മനുഷ്യത്വരഹിതമായ എല്ലാറ്റിനെയും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ചെറുക്കുകയുമാണല്ലോ മനുഷ്യനന്മ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.''... സന്തോഷിന്റെ വാക്കുകള്‍ എന്റെ മനസ്സിലേയ്ക്കും നിഴല്‍ പരത്താന്‍ തുടങ്ങിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മനസ്സില്‍ സ്വാസ്ഥ്യം സൃഷ്ടിക്കാന്‍ വേണ്ടി അത്രയും പറഞ്ഞൊപ്പിച്ചു.
'' നിരാശകൊണ്ടു നിലപാടില്‍നിന്നും കര്‍ത്തവ്യത്തില്‍നിന്നും പിന്തിരിയുകയാണെന്നു തെറ്റിദ്ധരിക്കരുത്.'' സന്തോഷ് വിശദീകരിച്ചു, ''സാമുദായികവിരോധം മൂത്ത്, വെട്ടാന്‍ ഓടിയടുക്കുന്ന പോത്തുകളെപ്പോലെ വെകിളിയെടുത്തവരോടു മതേതര വേദമോദിയിട്ടു കാര്യമില്ലല്ലോ. അതു വിപരീതഫലം ചെയ്യും. യുക്തിപൂര്‍വം ചിന്തിക്കാനാവാത്ത സാധാരണക്കാരുടെ മനസ്സുകളെ വര്‍ഗീയവാദികള്‍ ഉഴുതുമറിച്ചു സാമുദായികവിരോധത്തിന്റെ വിഷവിത്തുകള്‍ വിതച്ചിരിക്കുകയാണ്. അവ വിഷച്ചെടികളായി വളരാതിരിക്കാന്‍ ആസൂത്രിതവും തന്ത്രപരവുമായ നീക്കങ്ങളാണുണ്ടാവേണ്ടത്. നിര്‍ഭാഗ്യമെന്നു പറയട്ടെ മതേതരപ്രസ്ഥാനങ്ങളില്‍ നിന്ന് അതുണ്ടാകുന്നില്ലെന്നതാണു സങ്കടകരം. പകരം, എരിതീയില്‍ എണ്ണ പകരുന്ന തരത്തിലായിപ്പോകുന്നു പല ഫാസിസ്റ്റ് പ്രതിരോധപ്രവര്‍ത്തനങ്ങളും. അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും മനസ്സ് സന്ദേഹത്തിന് അടിമപ്പെട്ടു പോകുന്നത്.'' സന്തോഷ് വിശദീകരിച്ചു.
ഇന്ത്യയെ അതിഭീകരമായി, തികച്ചും ആസൂത്രിതമായ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന ഫാസിസത്തെ അതേ തന്ത്രത്തോടെ ഫലപ്രദമായി നേരിടുന്നതില്‍ ഇന്ത്യയിലെ മതേതരപ്രസ്ഥാനങ്ങള്‍ അപകടകരമായ വീഴ്ചയാണു വരുത്തിക്കൊണ്ടിരിക്കുന്നത് എന്നത് അംഗീകരിച്ചേ മതിയാകൂ. വ്യക്തികളിലും സാമൂഹ്യപ്രസ്ഥാനങ്ങളിലും മാത്രമാണ് ശരിയായ പ്രതീക്ഷ.
സന്തോഷിനെപ്പോലുള്ളവര്‍ അതു നടപ്പാക്കുന്നുണ്ട്. മതേതരത്വമെന്ന വാക്കില്‍ പ്രകോപിതരാകുന്നവര്‍ക്കു മുന്നില്‍പ്പോലും മനുഷ്യത്വത്തിന്റെ ആശയപ്രചരണം നടത്തുന്നതില്‍ നിന്നു സന്തോഷ് അകന്നുനില്‍ക്കാറില്ല. 'നിങ്ങള്‍ ഉദാരമനസ്‌കരും സഹിഷ്ണുക്കളുമാകൂ' എന്നാണ് അദ്ദേഹം അവരോടഭ്യര്‍ത്ഥിക്കുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തിന്റെ കാര്യത്തില്‍, ആചാരത്തിന്റെയും ഉടുപ്പിന്റെയും ഭക്ഷണത്തിന്റെയും കാര്യങ്ങളില്‍ സഹിഷ്ണത പാലിക്കൂവെന്നാണ് സന്തോഷ് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. മതേതരത്വമെന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ പോലും ഈ വാക്കുകള്‍ക്കു ചെവി നല്‍കുന്നുണ്ടെന്നാണു സന്തോഷ് പറയുന്നത്.
അതിലെ ശരി തെറ്റുകള്‍ എന്താണെന്നോ എത്രയാണെന്നോ അറിയില്ല. അത് എത്രമാത്രം വിജയിക്കുമെന്നുമറിയില്ല. എങ്കിലും, സന്തോഷിനെപ്പോലുള്ളവരുടെ ആത്മവിശ്വാസം പ്രതീക്ഷ നല്‍കുന്നതാണ്. പക്ഷേ, ഏറെനേരം സംസാരിച്ചിരുന്നു സന്തോഷ് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അദ്ദേഹം നേരത്തേ സങ്കടത്തോടെ പറഞ്ഞ ഒരു വാചകം അദൃശ്യമായി എന്റെ നേരെ തുറിച്ചുനോക്കുകയായിരുന്നു. 'മതേതരത്വം ഇവിടെയൊരു ഒരു അശ്ലീലപദംപോലുമായി മാറിയിരിക്കുന്നു.'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 ദിവസത്തെ നരകയാത്ര; യൂറോപ്യൻ അധിനിവേശത്തിൽ ഇരകളായ റുവാണ്ടൻ ജനത; In- Depth Story

International
  •  19 days ago
No Image

കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് നികുതിയില്ലാതെ എത്ര ​ഗ്രാം സ്വർണം കൊണ്ടുവരാം?

Kuwait
  •  19 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം: സലാലയിൽ 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടി; കർശന നടപടിയുമായി ദോഫാർ മുനിസിപ്പാലിറ്റി

oman
  •  19 days ago
No Image

ഷാർജയിലെ ഈ സ്കൂളിനെ ഷെയ്ഖ് മുഹമ്മദ് ആദരിച്ചത് ഇക്കാരണത്താൽ...

uae
  •  19 days ago
No Image

ഇന്ത്യക്ക് 'മെൽബൺ ഷോക്ക്'; രണ്ടാം ടി20യിൽ ഓസീസിനോട് നാല് വിക്കറ്റിന് തോറ്റു, അഭിഷേക് ശർമയുടെ പോരാട്ടം പാഴായി

Cricket
  •  19 days ago
No Image

ഒമാനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ചുപേർ പിടിയിൽ; റെയ്ഡിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ

oman
  •  19 days ago
No Image

യാത്രക്കാർക്ക് സന്തോഷം; നവംബറിലെ ഈ ദിവസങ്ങളിൽ സാലിക് ടോൾ ഈടാക്കില്ല; കാരണമറിയാം

uae
  •  19 days ago
No Image

പ്രണയം വിലക്കിയ വിരോധം; അമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കി, മകളും നാല് സുഹൃത്തുക്കളും അറസ്റ്റിൽ

crime
  •  19 days ago
No Image

'പക്ഷേ ഞാൻ അവനെ വിളിക്കില്ല'; ഫോൺ കോൺടാക്റ്റ് ലിസ്റ്റിലെ ഏറ്റവും പ്രശസ്തനായ താരം മെസിയല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ബാഴ്‌സലോണ താരം

Football
  •  19 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്, കസ്റ്റംസ് നിയമങ്ങൾ കടുപ്പിച്ച് ഒമാൻ: 6,000 റിയാലിൽ അധികമുള്ള കറൻസിയും സ്വർണ്ണവും നിർബന്ധമായും ഡിക്ലയർ ചെയ്യണം

latest
  •  19 days ago