ആദ്യ ട്രെയിന്‍ കേരളത്തില്‍ എത്തി; യാത്രക്കാരില്‍ ഏഴുപേര്‍ക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട രാജധാനി സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തി. പുലര്‍ച്ചെ അഞ്ചുമണി കഴിഞ്ഞാണ് ട്രെയിന്‍ തലസ്ഥാനത്ത് എത്തിയത്. 400 പേരാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്.
ട്രെയിനിലെ യാത്രക്കാരില്‍ ഏഴ് പേര്‍ക്കാണ് കൊവിഡ് ലക്ഷണം ഉള്ളത്. ഇതില്‍ ആറ് പേര് ഇന്നലെ കോഴിക്കോട് ഇറങ്ങിയിരുന്നു. തിരുവനന്തപുരത്ത് ഇറങ്ങിയ ഒരാള്‍ക്കാണ് രോഗലക്ഷണം ഉള്ളത്. ഇവരെ രോഗലക്ഷണമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് രോഗലക്ഷണമുള്ളയാളെ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇയാളെ പ്രത്യേക വഴിയില്‍ കൂടിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
198യാത്രക്കാര്‍ കോഴിക്കോടും, രണ്ടാമത്തെ സ്റ്റോപ്പായ എറണാകുളത്ത് 269 പേരുമാണ് ഇറങ്ങിയത്. പുലര്‍ച്ചെ 1.40നാണ് ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."