കുതിരലായം തകര്‍ത്ത സംഭവം: ഡി.ജി.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരൂരങ്ങാടി: താലൂക്ക് ആശുപത്രി വളപ്പിലെ ബ്രിട്ടീഷ് നിര്‍മിത കുതിരലായം തകര്‍ത്ത സംഭവത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ തിരൂരങ്ങാടി പൊലിസിനോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഇന്നലെ തിരൂരങ്ങാടി പൊലിസിന് ഇ-മെയില്‍ സന്ദേശം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. ജില്ലാ പൈതൃക സംരക്ഷണ സമിതി നല്കിയ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പി വിഷയത്തില്‍ ഇടപെട്ടത്. കുതിരലായം തകര്‍ത്ത സംഭവം അന്വേഷിക്കുന്നതിനു സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ കലക്ടര്‍ എന്നിവര്‍ക്കു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കു പിറകില്‍ ബ്രട്ടീഷ് നിര്‍മിതികളിലൊന്നായി സ്ഥിതിചെയ്തിരുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള കുതിരലായമാണ് ആശുപത്രിക്കു പാര്‍ക്കിങ് ഒരുക്കുന്നതിന്റെ ഭാഗമായി മെയ് 29ന് അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ചു തകര്‍ത്തത്.
ആശുപത്രി വളപ്പ് ശുചീകരിക്കാന്‍ ആശുപത്രി മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.
എന്നാല്‍, ഇതിന്റെ മറവിലാണ് കുതിരലായം പൊളിച്ചതെന്നാണ് വിവരം. കുതിരലായം പൊളിച്ചുനീക്കാന്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ തീരുമാനമെടുത്തിട്ടില്ലെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലിസിനോട് ആശുപത്രി അധികൃതര്‍ സഹകരിച്ചില്ലെന്നാണ് അറിയുന്നത്. വിഷയത്തില്‍ ഒന്നും പറയാനില്ലെന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ പൊലിസ് മേധാവിക്കു സമര്‍പ്പിക്കുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."