HOME
DETAILS
MAL
ചിറ്റാരിപറമ്പില്‍ ബസപകടം: നാലുപേര്‍ക്ക് പരുക്ക്
backup
July 10 2016 | 08:07 AM
കൂത്തുപറമ്പ്: ചിറ്റാരിപറമ്പില്‍ സ്വകാര്യ ബസും റിക്കവറി ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്കും മൂന്ന് ബസ് യാത്രക്കാര്‍ക്കും പരുക്കേറ്റു. ഇന്നലെ രാവിലെ 11ഓടെ ചിറ്റാരിപറമ്പ് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമായിരുന്നു പയ്യന്നൂര്‍-തിരുനെല്ലി റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസും റിക്കവറി ലോറിയും കൂട്ടിയിടിച്ചത്. ബസ് യാത്രക്കാരായ പാപ്പച്ചന്‍(72), ശ്രുതി (17), സുനിത(28) എന്നിവര്‍ക്കും ലോറി ഡ്രൈവര്‍ താഴെചൊവ്വയിലെ പ്രശാന്തിനു (38)മാണ് പരുക്കേറ്റത്. ഇവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."