ഷട്ടര്‍ തകര്‍ത്ത് നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ മോഷണം
കൊയിലാണ്ടി: നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ മോഷണം. കൊയിലാണ്ടി ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം ഇ.പി രതീഷിന്റെ ഉടമസ്ഥതയിലുള്ള കെയര്‍ മെഡിക്കല്‍ ഷോപ്പിലാണ് കട്ടര്‍ ഉപയോഗിച്ച് മോഷണം നടന്നത്.
തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തനമാരംഭിക്കാനിരിക്കെയാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രി 11.30 ഓടെ ഷോപ്പിലെ ക്രമീകരണങ്ങള്‍ കഴിഞ്ഞ് ഉടമ കട പൂട്ടി പോയതിനു ശേഷമാണ് സംഭവം. കടയുടെ ഷട്ടര്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ച ശേഷം അകത്തു കടക്കുകയായിരുന്നു. കടയിലെ കൗണ്ടര്‍ മേശ, ഫ്രിഡ്ജ്, കടയില്‍ സ്ഥാപിക്കാന്‍ വച്ച നാല് സി.സി.ടി.വി ക ാമറകള്‍, കംപ്യൂട്ടറുകള്‍ എന്നിവ മോഷ്ടിച്ചിട്ടുണ്ട്. മുറിയിലെ അലമാരകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്. കൊയിലാണ്ടി പ്രിന്‍സിപ്പല്‍ എസ്.ഐ സജു എബ്രഹാം,എസ്.ഐ കെ. ബാബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സി.സി.ടി.വി കാമറകള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വ്യാപാരി വ്യവസായ സമിതി ശക്തമായി പ്രതിഷേധിച്ചു.കൊയിലാണ്ടിയിലെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള സാമൂഹ്യ ദ്രോഹികളുടെ നീക്കത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വടകര സൂപ്രണ്ട് ഓഫ് പൊലിസിന് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."