കൂറ്റന്‍ മരങ്ങളുടെ ശിഖിരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു
പള്ളുരുത്തി:അപകട ഭീഷണിയുയര്‍ത്തി പള്ളുരുത്തിയില്‍ കൂറ്റന്‍ മരങ്ങളുടെ ശിഖിരങ്ങള്‍.സംസ്ഥാന പാതക്ക് കുറുകെ അര്ജുനന് മാസ്റ്റര്‍ ഓപ്പണ്‍ എയര്‍ ഗ്രൗണ്ടിനു സമീപം നില്ക്കുന്ന തണല്‍ മരമാണ് അപകട ഭീഷണിയുയര്‍ത്തുന്നത്. മരവും, ശാഖകളും ജീര്‍ണ്ണിച്ച നിലയിലാണ് നാട്ടുകാര്‍ റവന്യൂ ഡിവിഷന് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി എങ്ങുമെത്തിയില്ല.നിരവധി സ്ഥാപനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപായ ഭീഷണി ഉയര്‍ത്തിയിട്ടും അധികാരികള്‍ കുലുങ്ങുന്ന ഭാവമില്ല.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് വെച്ച് തണല്‍മരം ഒടിഞ്ഞ് ദേഹത്ത് വീണ് ഇടക്കൊച്ചി വില്ലേജ് ഓഫീസിനു സമീപം താമസിക്കുന്ന മിഥുന് (26) എന്ന യുവാവിന്റെ നട്ടെല്ല് തകര്‍ന്നിരുന്നു. സ്വന്തം സ്ഥലംവിറ്റ്ചികിത്സ നടത്തിയെങ്കിലും എഴുന്നേറ്റ് നടക്കാനാവാതെ ഈ ചെറുപ്പക്കാരന് ദുരിതത്തിലാണ്. പള്ളുരുത്തിയുടെ വിവിധ ഭാഗങ്ങളില്‍ മുപ്പതോളം തണല്‍ മരങ്ങളാണ് അപകട ഭീഷണി യുയര്ത്തുന്നത്.പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."