നാരങ്ങാപ്പുറം റോഡ് അടച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു: യാത്ര ദുരിതമയം
തലശ്ശേരി: തലശ്ശേരി നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ നാരങ്ങാപ്പുറം റോഡ് അടച്ചിട്ട് ആഴ്ചകളായിട്ടും തുറന്നു കൊടുക്കാത്തത് വ്യാപാരികളെയും ജനങ്ങളെയും ഒരു പോലെ വലക്കുന്നു.
ഇതുമൂലം കോഴിക്കോട് ഭാഗത്തേക്ക് പോ
കേണ്ട വാഹനങ്ങളും മറ്റും ഇടുങ്ങിയ മുകുന്ദ് കവല വഴി തിരിച്ചു വിടുന്നത് റോഡില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. റോഡില്‍ ഇന്റര്‍ലോക്ക് പതിക്കുന്നതിനു വേണ്ടിയാണ് നാരങ്ങാപ്പുറം റോഡ് അടച്ചിട്ടിരുന്നത്. ഇതുമൂലം നാരങ്ങാപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തേണ്ട രോഗികളാണ് ഏറെ പ്രയാസപ്പെടുന്നത്.
വാഹനങ്ങള്‍ വഴിമാറ്റി വിടുന്നതിനാല്‍ രോഗികളെ ചുമന്നും മറ്റുമാണ് ഇവിടെ എത്തിക്കുന്നത്. പ്രസവത്തിനായി എത്തുന്ന സ്ത്രീകള്‍ക്കും ഈ അവസ്ഥ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മുകുന്ദ് കവല മുതല്‍ നാരങ്ങാപ്പുറം കവല വരെയുള്ള റോഡിലാണ് ടാറിങ് മാറ്റി ഇന്റര്‍ലോക്ക് പാകുന്നത്.
പ്രവൃത്തിക്കു വേണ്ടി റോഡ് അടച്ചിട്ടതിനാ
ല്‍ വിഷു സീസണായിട്ടു പോലും ഇവിടെയുള്ള വ്യാപാരികള്‍ക്ക് കച്ചവടവും ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."