പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം നടത്തി
കല്‍പ്പറ്റ: പത്മപ്രഭാ പൊതു ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ 75-ാമത് പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം നടത്തി. ഇരുപത്തഞ്ചോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് രണ്ടുകിലോ മീറ്റര്‍ വരുന്ന ദേശീയ പാതയോരത്തു നിന്നും ശേഖരിച്ചത്. പ്ലാസ്റ്റിക് വിപത്തിനെതിരായ ലഘുലേഖയും വിതരണം ചെയ്തു.
രണ്ടാം ശനിയാഴ്ചകളില്‍ രാവിലെ 6.30ന് നടത്തിവരുന്ന പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനവും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ എല്ലാ ശനിയാഴ്ചകളിലും നടത്തുമെന്ന് നിര്‍വാഹക സമിതിയോഗം തീരുമാനിച്ചു.
ഗ്രന്ഥാലയത്തോടനുബന്ധിച്ച് ഔഷധ സസ്യോധ്യാനം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. പ്രസിഡന്റ് ടി.വി രവീന്ദ്രന്, സെക്രട്ടറി എം.എം പൈലി, കെ പ്രകാശന്, സി അബ്ദുള്‍ സലാം, ഇ.വി രാജു, പി.എന്‍ സുരേന്ദ്രന്, വനിതാവേദി പ്രസിഡന്റ് ഷേര്‍ളി സെബാസസ്റ്റ്യന്‍, കെ.ബി വസന്ത, യുവവേദി പ്രസിഡന്റ് എം.ആര് സായികൃഷ്ണന്‍, ലൈബ്രേറിയന്‍ പി ഗോവിന്ദന്, ഇ.ജെ ജോസ്, ജോസ് ചിറ്റിനാപ്പിള്ളി, ജോണ്‍ കുര്യന്, പി.എന്‍ അജയകുമാര്‍, നൗഷാദ് കല്ലങ്കോടന്‍, എന്‍.കെ ഹരീഷ് കുമാര്‍ സംസാരിച്ചു. സമാപന ചടങ്ങില്‍ ഡോ. കെ.പി വിനോദ് ബാബു മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."