HOME
DETAILS

ശുചീകരണത്തിനായി ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റ് രണ്ട് ദിവസം അടച്ചിടും

  
backup
June 25 2018 | 08:06 AM

561009-2



ഏറ്റുമാനൂര്‍: വിവാദമായ മത്സ്യമാര്‍ക്കറ്റ് വൃത്തിയാക്കുന്നതിന് രണ്ട് ദിവസം അടച്ചിടാന്‍ നഗരസഭാ തീരുമാനം. ജൂണ്‍ 30ന് അടയ്ക്കുന്ന മാര്‍ക്കറ്റ് ജൂലൈ മൂന്നിനാണ് തുറക്കുക. മാര്‍ക്കറ്റിനുള്ളിലെ ടൈലുകള്‍ പൊട്ടിപൊളിഞ്ഞത് നന്നാക്കുന്നതോടൊപ്പം മത്സ്യാവശിഷ്ടങ്ങള്‍ ചിതറി കിടക്കുന്നതും മലിനജലം കെട്ടികിടക്കുന്നതും വൃത്തിയാക്കുവാനാണ് മാര്‍ക്കറ്റ് അടയ്ക്കുന്നത്. മഴക്കാലപൂര്‍ ശുചീകരണപദ്ധതി പ്രകാരമാണ് മാര്‍ക്കറ്റും പരിസരവും വൃത്തിയാക്കുന്നതെന്ന് ചെയര്‍മാന്‍ ജോയി മന്നാമല പറഞ്ഞു. കൂടാതെ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 12 മണിക്ക് മാര്‍ക്കറ്റ് അടയ്ക്കും. ശുചീകരണത്തിനു ശേഷം തിങ്കളാഴ്ചയേ മാര്‍ക്കറ്റ് തുറന്നു കൊടുക്കു. നഗരസഭയുടെ ചെലവിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുക.
മൊത്ത - ചില്ലറ മത്സ്യമാര്‍ക്കറ്റുകളിലും നഗരസഭാ ഓഫിസിന്റെ പരിസരത്തും സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. ഇവയെല്ലാം അടിയന്തിരമായി നന്നാക്കും. മാര്‍ക്കറ്റിനുള്ളില്‍ നിന്നും സംസ്‌കരണ പ്ലാന്റിലേക്കുള്ള പൈപ്പുകളെല്ലാം മത്സ്യാവശിഷ്ടങ്ങള്‍ നിറഞ്ഞ് അടഞ്ഞതിനെതുടര്‍ന്ന് മലിനജലം നിരത്തിലൂടെ പരന്നൊഴുകുകയാണ്. ഈ പൈപ്പുകളും ഓടകളും സംസ്‌കരണപ്ലാന്റും നവീകരിക്കും. മൊത്തമാര്‍ക്കറ്റില്‍ നിന്നും മത്സ്യം എടുക്കുന്ന വ്യാപാരികള്‍ സ്വകാര്യബസ് സ്റ്റാന്റില്‍ അവശിഷ്ടങ്ങള്‍ ഇടുന്നതിനെതിരെയും നടപടികള്‍ സ്വീകരിക്കും. പകുതിയോളം വെറുതെ കിടക്കുന്ന സ്റ്റാളുകള്‍ ഉടന്‍തന്നെ ലേലം ചെയ്തു നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
നഗരസഭാ മന്ദിരത്തിന് പിന്നിലൂടെയുള്ള ഓടയില്‍ മാര്‍ക്കറ്റില്‍ നിന്നുമുള്ള അവശിഷ്ടങ്ങള്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മൂക്ക് പൊത്താതെ നടക്കാനാവാത്ത അവസ്ഥയാണ്. തീര്‍ത്തും മലീമസമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വില്‍ക്കുന്നത് തീരെ പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മീനാണെന്ന് പരക്കെ പരാതി ഉയര്‍ന്നിരുന്നു. ഇതിനിടെ നാടിന് ശാപമായി മാറിയ മാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യവും ഉയര്‍ന്നു. കഴിഞ്ഞ നഗരസഭായോഗത്തില്‍ ഏതാനും കൗണ്‍സിലര്‍മാരും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ആരോഗ്യ - ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മത്സ്യമാര്‍ക്കറ്റ് ശുചീകരിക്കാനെടുത്ത തീരുമാനം. തന്നോട് ആലോചിക്കാതെ തന്റെ അധികാരത്തെ മറികടന്നാണ് ഈ തീരുമാനമെന്നും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭയില്‍ നടക്കുന്നതെന്നും ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി.പി മോഹന്‍ദാസ് പറയുന്നു.
മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകള്‍ ലേലം ചെയ്തു നല്‍കിയിരിക്കുന്നത് നല്ല മത്സ്യം വില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്ന രീതിയില്‍ ശുചിയായി സൂക്ഷിക്കുകയും മാലിന്യം സ്വന്തം ചെലവില്‍ സംസ്‌കരിക്കുകയും ചെയ്യണമെന്ന നിബന്ധനയോടെയാണ്. ആറ് മാസം മുമ്പ് മൂന്നേമുക്കാല്‍ ലക്ഷം രൂപാ ചെലവില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്‌നവീകരിക്കുകയും ഓടകള്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സൂക്ഷ്മതയില്ലാതെ വ്യാപാരികള്‍ പെരുമാറിയതുമൂലം വീണ്ടും പഴയപടിയായി. പ്ലാന്റ് ഇപ്പോഴും നോക്കുകുത്തിയായി ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലൈസന്‍സികളെ കൊണ്ട് തന്നെ ചെയ്യിക്കേണ്ട ജോലികളാണ് നഗരസഭാ പൊതുഫണ്ടുപയോഗിച്ച് ചെയ്യുവാന്‍ തീരുമാനിച്ചത്. നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ക്ക് ഘടകവിരുദ്ധമായി വ്യാപാരികള്‍ നശിപ്പിച്ച പൊതുമുതല്‍ പൊതുഫണ്ട് ഉപയോഗിച്ച് ചെയ്തു കൊടുക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഇതിനോട് തനിക്ക് വിയോജിപ്പാണുള്ളതെന്നും മോഹന്‍ദാസ് പറഞ്ഞു.
അതേസമയം തന്റെ വാര്‍ഡിലുള്ള മാര്‍ക്കറ്റ് വൃത്തിയാക്കുന്നതിനെ പറ്റി തനിക്കറിവില്ലെന്ന് വാര്‍ഡ് കൗണ്‍സിലറും മുന്‍ ചെയര്‍മാനുമായ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ പറഞ്ഞു. മാത്രമല്ല മഴക്കാല പൂര്‍വ ശുചീകരണത്തിനുള്ള ഫണ്ട് മാര്‍ക്കറ്റ് പോലുള്ള സ്ഥാപനങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാനാവില്ലെന്നും മലീമസമായ പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശുചീകരണപ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ നഗരസഭാ സെക്രട്ടറി തയ്യാറായില്ല.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago