HOME
DETAILS
MAL
കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും രാജിവച്ചു
backup
March 12 2019 | 20:03 PM
കോഴിക്കോട്/കണ്ണൂര്‍: കോട്ടയം ലോക്സഭാ സീറ്റ് പി.ജെ ജോസഫിന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് എമ്മില്‍ രാജി തുടരുന്നു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ജോര്‍ജ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. റോജസ് സെബാസ്റ്റിയന് എന്നിവരാ ണ് രാജിവച്ചത്.
രാജിക്കത്ത് പാര്‍ട്ടി ചെയര്മാന് കൈമാറിയതായി പി.എം ജോര്‍ജ് അറിയിച്ചു. യൂത്ത് ഫ്രണ്ട് (എം) മുന്‍ സംസ്ഥാന നേതാവ് കൂടിയായ റോജസ്, പി.ജെ ജോസഫിന്റെ അടുത്ത അനുയായിയാണ്.
പി.ജെ ജോസഫ് സാര്‍ നിങ്ങളാണ് സത്യം, നിങ്ങള്‍ക്ക് നോട്ടെണ്ണുന്ന സാമഗ്രിയില്ലല്ലോ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."