ഹുസൈന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണം
കരുനാഗപ്പള്ളി: 12 വര്‍ഷമായി മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഹുസൈന് കടയടച്ച് വ്യാപാരസ്ഥാപനത്തില്‍ നിന്നും ബൈക്കെടുക്കാന്‍ പോയ രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമായി.
അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയും കുറ്റവാളികളെ പുറത്തു കൊണ്ടുവരണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കരുനാഗപ്പള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് 26 ന് വൈകിട്ട് മൂന്നിന് കരുനാഗപ്പള്ളി മാര്‍ക്കറ്റില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തില്‍ വ്യാപാരി വ്യവസായി നേതാക്കള്‍, രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പങ്കെടുക്കും. കരുനാഗപ്പള്ളി തണ്ടളത്ത് ബില്‍ഡിങില്‍ ചേരുന്ന യോഗത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മേഖലാ സമ്മേളനത്തില്‍ പ്രസിഡന്റ് ഡി. മുരളീധരന് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. എ. മുഹമ്മദ് ആരിഫ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി നിജാംബഷി, ജില്ലാ ജനറല്‍ സെക്രട്ടറി ആര്. വിജയന്‍പിള്ള, എ.എ ലത്തീഫ്, വിനോദ്, ജില്ലാ ഭാരവാഹികളായ വി. ശശിധരന് നായര്‍, റെജി ഫോട്ടോപാര്‍ക്ക്, ഷിഹാന്‍ബഷി, ഷിഹാബ് എസ്. പൈനുംമൂട്, വനിതാവിങ് ജില്ലാ പ്രസിഡന്റ് സിബിബോണി, സെക്രട്ടറി റൂഷ, ഷാജികരിമുട്ടം, എഫ്.എസ് മൂസ, സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."