ഭക്ഷ്യ ധാന്യങ്ങള്‍ ഉപഭോക്താവിന്റെ കൈകളില്‍ നേരിട്ട് എത്തിക്കും: മന്ത്രി പി തിലോത്തമന്‍
മൂവാറ്റുപുഴ: ഇടനിലക്കാരില്ലാതെ ഭക്ഷ്യ ധാന്യങ്ങള്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍.
മൂവാറ്റുപുഴ ഇ.ഇ.സി മാര്‍ക്കറ്റില്‍ ആരംഭിക്കുന്ന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഗോഡൗണ്‍ കെട്ടിടം പരിശോധിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഭക്ഷ്യാ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പദ്ധതികള്‍ ഘട്ടം ഘട്ടമായിട്ടാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ കൊല്ലം ജില്ലയെയാണ് തെരഞ്ഞെടുത്തത്. ഇവിടെ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന് ആറ് ജില്ലകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരം, പത്തിനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളം ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് മൂവാറ്റുപുഴയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇ.ഇ.സി.മാര്‍ക്കറ്റില്‍ ഗോഡൗണ്‍ ആരംഭിക്കുന്നത്.
റേഷന്‍ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ വ്യാപകമായ പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചതിലെ അപാകതകളാണ് മുന്‍ഗണനാ ലിസ്റ്റില്‍ തയ്യാറാക്കിയതില്‍ ആക്ഷേപം ഉയരാന്‍ കാരണം. 16 ലക്ഷത്തോളം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ 12 ലക്ഷത്തോളം പരാതികള്‍ തീര്‍പ്പ് കല്‍പ്പിച്ച് കഴിഞ്ഞു. ബാക്കിയുള്ള പരാതികളും പരിഹരിക്കാനുള്ള ശ്രമത്തിലാണന്നും മന്ത്രി കൂട്ടിചേര്‍ത്തു.
റേഷന്‍ വിതരണ രംഗം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്‍രണം പൂര്‍ത്തിയാകുന്നതോടെ ക്രമക്കേട് ഇല്ലാതെ അര്‍ഹമായ ഭക്ഷ്യധാന്യങ്ങള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നും പി തിലോത്തമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."