ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ: തൃശൂരില്‍ സ്കൂളിനെതിരേ കേസെടുത്തു
കുന്നംകുളം: ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഒന്നാം ക്ലാസ് പ്രവേശ പരീക്ഷ നടത്തിയ സ്കൂളിനെതിരേ കേസെടുത്തു. കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെയാണ് കേസ്. സ്കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെയാണ് കേസ്.
അതേ സമയം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പരീക്ഷ നടത്തിയതെന്നാണ് സ്കൂള്‍ അധികൃതര്‍ ഉന്നയിക്കുന്ന വാദം. 24 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 10 വയസിന് താഴെയുള്ള കുട്ടികളെ പുറത്തിറക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ഇങ്ങനെയൊരു സംഭവവും നടക്കുന്നത്.
ഇന്ന് രാവിലെയാണ് സ്കൂളിലേക്ക് പ്രവേശനപരീക്ഷ നടത്തിയത്. പരീക്ഷ നടക്കുന്നുവെന്നറിഞ്ഞ കുന്നംകുളം പൊലീസ് സ്കൂളിലെത്തുകയായി രുന്നു. സ്കൂള്‍ മാനേജ്മെന്റിനെതിരെയും അധ്യാപകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന രക്ഷിതാക്കളുള്‍പ്പെടെ 25ാളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 300 പേരാണ് ഇത്തവണത്തെ സ്കൂള്‍ പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നത്. ഇതില്‍ 24 പേരാണ് ഇന്ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."