HOME
DETAILS

സമസ്‌ത ഇസ്‌ലാമിക് സെന്റർ ഖത്‍മുൽ ഖുർആൻ  ഗ്ലോബൽ സംഗമം ഇന്ന് രാത്രി 

  
backup
May 21 2020 | 04:05 AM

sic-saudi-qathmul-quran-meett-2020

   റിയാദ്: "പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം" എന്ന പ്രമേയവുമായി സമസ്‌ത ഇസ്‌ലാമിക് സെന്റർ  സഊദി നാഷണൽ കമ്മിറ്റി നടത്തുന്ന റമദാൻ കാമ്പയിന്റെ സമാപനവും "ഖത്‌മുൽ ഖുർആൻ ഗ്ലോബൽ സംഗമവും" ഇന്ന് രാത്രി നടക്കും. മക്ക സമയം രാത്രി പത്ത് മണിക്ക് ആരംഭിക്കുന്ന പരിപാടി ലോകത്തെമ്പാടുമുള്ളവർക്ക് വീക്ഷിക്കാനായി എസ്‌ഐസി ഫേസ്‌ബുക്കിൽ ലൈവ് ഉണ്ടാകും. അനുഗ്രഹ പ്രഭാഷണത്തിനും ദുആ സംഗമത്തിനു സമസ്‌ത കേരളം ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. 

     ഒന്നാം സെഷനിൽ സമസ്‌ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂരിന്റെ അധ്യക്ഷതയിൽ ദുബൈ സുന്നി കൗൺസിൽ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്യും. അനുഗ്രഹ പ്രഭാഷണം, ദുആ നേതൃത്വം സയ്യിദുൽ ഉലമ  മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും. 

      അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ സന്ദേശം നൽകും. "കൂനൂ റബ്ബാനിയ്യീന വലാ തകൂനൂ റമദാനിയ്യീൻ" എന്ന വിഷയത്തിൽ  അബ്ദുസ്സലാം ബാഖവി, ദുബൈ (സമസ്ത കേന്ദ്ര  മുശാവറ അംഗം), "പവിത്രമാസം പരീക്ഷണങ്ങൾക്കു പരിഹാരം" എന്ന വിഷയത്തിൽ സിംസാറുൽഹഖ് ഹുദവി എന്നിവർ  പ്രഭാഷണം നടത്തും. സഊദി നാഷണൽ ഖുർആൻ മുസാബഖ 2020 ഫലപ്രഖ്യാപനം  പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. എസ്‌ഐസി സഊദി ദേശീയ ജനറൽ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും മസ്കറ്റ് സുന്നി സെന്റർ ചെയർമാൻ സൈദ് ഹാജി പൊന്നാനി നന്ദിയും പറയും. മുഹമ്മദ്‌ യാസീൻ, ജിദ്ദ ഖിറാഅത് നിർവ്വഹിക്കും. 

     സമസ്ത ഗ്ലോബൽ പ്രതിനിധികൾ പങ്കെടുക്കുന്ന  "പ്രവാസ ലോകത്ത് കൊവിഡാനന്തര ദഅവാ പ്രവർത്തനങ്ങൾ" എന്ന വിഷയത്തിൽ രണ്ടാം സെഷൻ സൂം മീറ്റിൽ അരങ്ങേറും. സയ്യിദ് ശുഐബ് തങ്ങൾ യുഎഇ ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഗഫൂർ ഫൈസി പൊന്മള (കുവൈത്), എവി അബൂബക്കർ ഖാസിമി (ഖത്തർ), ഹംസ അൻവരി മോളൂർ (ബഹ്‌റൈൻ), സലാം ഹാജി വാണിമേൽ (ഒമാൻ), സയ്യിദ് പൂക്കോയ തങ്ങൾ /ഡോ:അബ്ദുർറഹ്മാൻ ഒളവട്ടൂർ (യുഎഇ), ഹനീഫ ഹാജി (മലേഷ്യ), സഈദ് ഹുദവി (നൈജീരിയ), ഇസ്‌ഹാഖ്‌ ഹുദവി (തുർക്കി), ത്വാഹ ടിസിഎസ് (യുഎസ്എ), ശഫീഖ് ഹുദവി (സിംഗപ്പൂർ), അബ്ദുൽ കരീം ബാഖവി പൊന്മള (സഊദി നാഷണൽ കമ്മിറ്റി ട്രഷറർ), അബൂബക്കർ ഹുദവി (ഹാദിയ) എന്നിവർ സംസാരിക്കും. എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ ആമുഖ പ്രഭാഷണവും മജീദ് ഹുദവി ഖത്തർ (ഇസ്‌ലാം ഓൺവെബ്.നെറ്റ്) നന്ദിയും പറയും. എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റിയുടെ https://www.facebook.com/SICSaudi/live പേജിലാണ് ലൈവ് പരിപാടി നടക്കുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago