അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിക്കും: മന്ത്രി കെ.കെ ശൈലജ
കിളിമാനൂര്‍: ആയൂര്‍വേദത്തിന്റെ വളര്‍ച്ചക്കും വികസനത്തിനുമായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ആയൂര്‍വേദ ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ. പുളിമാത്ത് പഞ്ചായത്തിലെ സര്‍ക്കാര്‍ ആയൂര്‍വേദാശുപത്രിക്ക് നിര്‍മിച്ച ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
15 കിടക്കകളോടുകളോടുകൂടിയ സ്‌പെഷ്യല്‍ വാര്‍ഡടക്കം ക്രമീകരിച്ച കൂടുതല്‍ സൗകര്യങ്ങളോടെ എത്തുന്ന ഈ ആതുരാലയം സാധാരണക്കാര്‍ക്ക് ഗുണകരമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്ത് കേരളം ഒരുപാട് മുന്നേറിയെന്നും എന്നാല്‍ പുതുയ പുതിയ വൈറസടക്കമുള്ള രോഗാണുക്കള്‍ രംഗത്തെത്തുന്നത് വെല്ലുവിളിയാണെന്നും അതിനായി വ്യക്തി ശുചിത്വവുംപരിസര ശുചിത്വവും ശീലമാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിമാറ്റുകയാണ് സര്‍ക്കാര്‍ നയം. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ആയൂര്‍വേദാശുപത്രികള്‍ സ്ഥാപിച്ച് സമ്പൂര്‍ണ ആയൂര്‍വേദ ഗ്രാമമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. നിപ്പ വൈറസിനെ തുടച്ചു നീക്കുന്ന കാര്യത്തില്‍ ടാസ്‌ക്‌ഫോഴ്‌സടക്കം രൂപവല്‍ക്കരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ചുപറ്റാനായത് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷനായി. പ്രദേശത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയികളായവര്‍ക്കുള്ള മൊമന്റോ മന്ത്രി കൈമാറി. ഭാരതീയ ചികിത്സാ വകുപ്പ് ഡയരക്ടര്‍ ഡോ. അനിതാ ജേക്കബ്ബ് റിപ്പോര്‍ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാറഷീദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. വത്സലകുമാര്‍, എസ്. യഹിയ, ജി. ഹരികൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ബി.എന്‍ ജയകുമാര്‍, വി. ബിനു, എസ്. ലേഖ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുകേശ്, ജാസ്മിന്‍ ടി.ഡി, വി. സോമന്‍, പഞ്ചായത്ത് സെക്രട്ടറി ഹി. ഹരികുമാര്‍ മറ്റ് ജനപ്രതിനിധികള്‍ സംസാരിച്ചു. ചടങ്ങില്‍ പ്രസൂതി സ്ത്രീ ചികിത്സാ പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."