മഠത്തില്‍ തടവറയിലെന്ന് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സാക്ഷി പറഞ്ഞ കന്യാസ്ത്രീ: എപ്പോഴും ഒരു കൊലപാതകം പ്രതീക്ഷിക്കാമെന്നും സിസ്റ്റര്‍ ലൂസി
കൊച്ചി: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസിനെതിരേ നിലപാടെടുത്ത കന്യാസ്ത്രീകളെയെല്ലാം ഭീഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചുമുള്ള കന്യാസ്ത്രീ മഠത്തിലെ വിചാരണകള്‍ അവസാനിക്കുന്നില്ല.
കന്യാസ്ത്രീ മഠത്തില്‍ ഇരകള്‍ മാത്രമല്ല സാക്ഷികളും കഴിയുന്നത് ഭീതിയോടെയാണെന്നും ഏതു സമയവും കൊല്ലപ്പെടാവുന്ന അവസ്ഥയാണെന്നുമുള്ള വെളിപ്പെടുത്തലുമായി സാക്ഷിയായ കന്യാസ്ത്രീ സിസ്റ്റര്‍ ലിസി രംഗത്തെത്തി.
എനിക്കറിയാം ഇതെല്ലാം ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ മൊഴി കൊടുത്തതിന് ശേഷമുണ്ടായതാണ്. കുടുംബത്തിലുള്ളവരോടുപോലും മിണ്ടാന്‍ പാടില്ല എന്നതായിരിക്കുന്നു ഇവിടുത്തെ പുതിയ ചട്ടം.
വെള്ളമില്ല, ഭക്ഷണം തരുന്നില്ല. മനസ് മാറ്റാനും തീരുമാനം മാറ്റാനുമായി മുറിയില്‍ പൂട്ടിയിട്ടു.
തലയില്‍ തേക്കാനുള്ള എണ്ണപോലും തരുന്നില്ല. എണ്ണ ചോദിച്ചപ്പോള്‍ സിസ്റ്റര്‍ മിണ്ടിപ്പോകരുതെന്നും സിസ്റ്റര്‍ക്കിവിടെ എണ്ണയില്ലെന്നുമാണ് മറുപടി നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് കടുത്ത സമ്മര്‍ദമുണ്ടെന്നാണ് സിസ്റ്റര്‍ ലിസി വടക്കേയില്‍ വെളിപ്പെടുത്തുന്നത്.
ഫ്രാങ്കോ മുളയ്ക്കലിനെതിരായി മൊഴികൊടുത്തതിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ പറയുന്നു. ഇതാത്യമല്ല ഒരു കന്യസ്ത്രീ ഇതേ വിഷയത്തിന്റെ പേരില്‍ മാനസിക പീഡനത്തിനിരയാകുന്നത്.
ഇവരെ മഠം വിട്ട് പോകാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. മഠത്തിനുള്ളില്‍ താന്‍ നേരിടുന്നത് തടങ്കല്‍ ജീവിതമാണ്. ഭക്ഷണവും മരുന്നും നല്‍കുന്നില്ല. മരുന്നിന് പണം ചോദിച്ചപ്പോള്‍ മഠം അധികൃതര്‍ തട്ടിക്കയറി. മഠത്തിലെ കന്യാസ്ത്രീകളെ മുഴുവന്‍ മാറ്റി തന്നെ ഒറ്റപ്പെടുത്തിയെന്നും സിസ്റ്റര്‍ ലിസി വ്യക്തമാക്കുന്നു.
മൊഴിമാറ്റാന്‍ പ്രൊവിന്‍ഷ്യാളും മദര്‍ ജനറാളും നിര്‍ബന്ധിക്കുന്നു. വിജയവാഡ വിട്ട് കേരളത്തിലെത്തിയത് മരണ ഭയത്താലാണ്. വീണ്ടും സ്ഥലം മാറ്റിയത് സമ്മര്‍ദത്തിന്റെ ഭാഗമായിട്ടാണെന്നും ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."