HOME
DETAILS

യു.എസിലെ ആദ്യ മുസ്‌ലിം വനിതാ ജഡ്ജ് നദിയില്‍ മരിച്ച നിലയില്‍

  
backup
April 13, 2017 | 8:37 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b5%e0%b4%a8

ന്യൂയോര്‍ക്ക്: യു.എസിലെ ആദ്യ മുസ്‌ലിം വനിതാ ജഡ്ജ് ആയിരുന്ന ഷീല അബ്ദുസ്സലാമിനെ(65)  ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ ഉന്നത കോടതിയില്‍ ജഡ്ജിയായിരുന്ന ഇവര്‍ ആഫ്രിക്കന്‍ വംശജ കൂടിയായിരുന്നു.

പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് 1.45ഓടെ മാന്‍ഹാട്ടണന്റെ പടിഞ്ഞാറു ഭാഗത്തായി നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലിസ് പറഞ്ഞു. ബന്ധുക്കള്‍ തിരിച്ചറിഞ്ഞ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

ബുധനാഴ്ച രാവിലെ തന്നെ ഷീല അബ്ബാസ് സലാമിനെ കാണാതായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.


വാഷിങ്ടണ്‍ ഡി.സിയിലെ താമസക്കാരിയായ ഷീലയാണ് അപ്പീല്‍ കോടതിയില്‍ ജഡ്ജിയാകുന്ന ആദ്യ ആഫ്രിക്കന്‍- അമേരിക്കന്‍ വനിത.  2013ല്‍  ഡമോക്രാറ്റിക് ഗവര്‍ണര്‍ മാരിയോ കുമോയാണ് ഷീലയെ സംസ്ഥാനത്തെ ഹൈകോടതിയിലേക്ക് നാമ നിര്‍ദേശം ചെയ്തത്.


ബര്‍ണാഡ് കോളജ് ഓഫ് ലോ സ്‌കൂളില്‍ നിന്ന് നിയമ ബിരുദം നേടിയ ശേഷം ഈസ്റ്റ് ബ്രൂക്ക്‌ലിന്‍ ലീഗല്‍ സര്‍വീസില്‍ പ്രഫഷണല്‍ ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറലായും സേവനമനുഷ്ഠിച്ചു. 1991 ല്‍ ന്യൂയോര്‍ക്ക് സിറ്റി ജഡ്ജ്ഷിപ്പിലേക്ക് തിരഞ്ഞെടുക്കെപ്പട്ട ശേഷം നിരവധി സ്ഥാനമാനങ്ങള്‍ ഷീലയെ തേടിെയത്തിയിട്ടുണ്ട്.

നീതിക്കും ന്യായത്തിനും വേണ്ടി ജീവിതം ഉഴിച്ചു വെച്ചവരായിരുന്നു ഷീലയെന്ന് മാരിയോ കുമോ പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക 26ന്; രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ

Kerala
  •  a day ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  a day ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  a day ago
No Image

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി യു.എസ്

National
  •  a day ago
No Image

അനിൽ അംബാനി ഗ്രൂപ്പിന്റെ ബാങ്ക് വായ്പാ തട്ടിപ്പ്: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം

National
  •  a day ago
No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  a day ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  a day ago
No Image

തൊഴിലാളികളുടെ ആരോഗ്യം: 'ലേബര്‍ റണ്‍ 2026' നാളെ ദുബൈയില്‍

uae
  •  a day ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  a day ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  a day ago