HOME
DETAILS

ശരീരം

  
backup
March 16, 2019 | 7:16 PM

shareeram-kavitha

നിന്റെ വായിലെ പക്ഷി
പാട്ടുകള്‍ ശ്വസിച്ചു വിടുന്നുണ്ട്.
നിന്റെ കണ്ണുകളില്‍ നിന്നു വരുന്ന പ്രകാശ രശ്മികള്‍
തീര്‍ത്തും നഗ്‌നമാക്കപ്പെട്ടിരിക്കുന്നു.
ഉണരണമെങ്കില്‍,
ചക്രവാളത്തെ നീ കഴുകിയെടുക്കണം.
ഓരോ ജാലകവും തുറന്ന്
ചുമരുകളെ താങ്ങി നിര്‍ത്തണം.
എനിക്കും ലോകത്തിനുമിടയിലുള്ള
ഭാഷയുടെ ലിഖിതങ്ങളെ
ഞാനിപ്പോള്‍ കീഴടക്കി തുടങ്ങിയിരിക്കുകയാണ്.
അതിനാല്‍,
ലോകവും ഭാഷയും തമ്മിലുള്ള അകലം
ഓരോന്നായി ഞാനിപ്പോള്‍
ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.
ഞാന്‍ തല ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്
ആ മിത്തിന്റെ രഹസ്യം അറിയാന്‍ കൂടിയാണ്.
പര്‍വ്വതത്തെ ചുറ്റിവരിയുന്ന
കാറ്റിന്റെ കൈകളെ
ഞാന്‍ ശകാരിച്ചു പറഞ്ഞുവിടുന്നു.
എന്തുകൊണ്ടാണ്
ഈ ദൂരമത്രയും കയറാന്‍
എന്റെ നാവ് എന്നോട് മൊഴിഞ്ഞത്?
എന്തായിരിക്കും അവിടെ?
എന്റെ ആഗ്രഹത്തേയും കാറ്റിനേയും
ആരാണിങ്ങനെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശിൽ നിർണ്ണായക രാഷ്ട്രീയ നീക്കം: 17 വർഷത്തെ പ്രവാസത്തിന് ശേഷം താരിഖ് റഹ്മാൻ തിരിച്ചെത്തി; ധാക്കയിൽ ജനസാഗരം

International
  •  20 hours ago
No Image

ഇത് ബാറ്റിംഗ് അല്ല, താണ്ഡവം! 84 പന്തിൽ 190 റൺസ്; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് 14-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  21 hours ago
No Image

തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്

Kerala
  •  21 hours ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു: വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും വൻ ഇളവുകൾ; 2026 മുതൽ പുതിയ മാറ്റം

Saudi-arabia
  •  21 hours ago
No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  21 hours ago
No Image

യുപിയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ 

National
  •  21 hours ago
No Image

വ്യാജ കീടനാശിനികൾ വിറ്റാൽ 10 മില്യൺ റിയാൽ പിഴയും അഞ്ച് വർഷം തടവും; കടുത്ത നടപടികളുമായി സഊദി

Saudi-arabia
  •  21 hours ago
No Image

രോഹിത് പുറത്ത്; ഐപിഎൽ ചരിത്രത്തിലെ 'ഓൾ ടൈം ഇലവനെ' പ്രഖ്യാപിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം

Cricket
  •  21 hours ago
No Image

ചുറുചുറുക്കുള്ള യുവാക്കളെ എങ്ങനെ തൊഴിലാളികളായി നിങ്ങളുടെ കമ്പനികളിൽ എത്തിക്കാം?

Abroad-career
  •  a day ago
No Image

യുഎഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; നാല് ദിവസത്തെ ലോങ്ങ് വീക്കെൻഡിന് ഇതാ ഒരു വഴി!

uae
  •  a day ago