HOME
DETAILS

സി.പി ജലീലിന്റെ മരണം: മനുഷ്യാവകാശ സംഘടനകള്‍ കോടതിയെ സമീപിക്കുന്നു

  
backup
March 17, 2019 | 12:36 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%b2%e0%b5%80%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7

കല്‍പ്പറ്റ: ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടിലുണ്ടായ പൊലിസ് - മാവോയിസ്റ്റ് വെടിവയ്പ്പില്‍ മാവോവാദിയും മലപ്പുറം പാണ്ടിക്കാട് സ്വദേശിയുമായ സി.പി ജലീല്‍ കൊല്ലപ്പെട്ടതില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിന് ഉത്തരവുതേടി മനുഷ്യാവകാശ സംഘടനകള്‍ കോടതിയെ സമീപിക്കുന്നു.
പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) പ്രവര്‍ത്തകന്‍ അഡ്വ. പി.എ പൗരന്‍, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിലെ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് (സി.പി.ഡി.ആര്‍) പ്രതിനിധി എസ്. ഗോപാല്‍, സഖാവ് വര്‍ഗീസ് അനുസ്മരണ സമിതി കണ്‍വീനര്‍ ഗ്രോ വാസു എന്നിവരുടെ നേതൃത്വത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
റിസോര്‍ട്ടില്‍ നടന്ന വെടിവയ്പ്പിലും ജലീലിന്റെ മരണത്തിലും ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. യാഥാര്‍ഥ്യം നിഷ്പക്ഷമായി അന്വേഷിച്ചു റിപ്പോര്‍ട്ട് പൊതുജന സമക്ഷം സമര്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ നേതൃത്വത്തിലുള്ള സംഘം ലക്കിടിയിലെത്തിയിരുന്നു. എന്നാല്‍ റിസോര്‍ട്ടിനുള്ളില്‍ പ്രവേശിക്കാന്‍ പൊലിസും തണ്ടര്‍ബോള്‍ട്ടും അനുവദിച്ചില്ല. ഒപ്പം നാട്ടുകാരെന്ന് അവകാശപ്പെട്ട് ചിലര്‍കൂടി രംഗത്തെത്തി ഇവരെ തടയുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുകേസുകളാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുന്നത്.
റിസോര്‍ട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ചുകയറിയതിനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നതിനായി പണം പിരിച്ചതിനുമാണ് ഒരു കേസ്. പൊലിസുകാരെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചതിനാണ് രണ്ടാമത്തേത്. വൈത്തിരി പൊലിസ് സ്റ്റേഷനില്‍ യഥാക്രമം 8019, 8119 നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ കേസുകള്‍.
മാവോയിസ്റ്റ് ജലീലിന്റെ മരണത്തില്‍ പ്രത്യേകം കേസെടുത്തിട്ടില്ല. പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് 2015ല്‍ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. പൊലിസുമായുള്ള ഏറ്റുമുട്ടലും മരണങ്ങളും ഉണ്ടാകുന്ന സംഭവങ്ങളില്‍ പ്രതികള്‍ക്കെതിരേ മാത്രമല്ല,
പൊലിസിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് വിധി. ഏറ്റുമുട്ടലില്‍ പൊലിസ് സംഘത്തിനു നേതൃത്വം നല്‍കിയ ആളെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശമുണ്ട്. ഇതിന്റെ ലംഘനമാണ് ലക്കിടി സംഭവത്തില്‍ കണ്ടതെന്നും ഇവര്‍ പറയുന്നു. ഏറ്റുമുട്ടല്‍ നടന്നുവെന്നു പൊലിസ് പറയുന്ന റിസോര്‍ട്ട് വളപ്പില്‍ പ്രവേശിച്ച് കാര്യങ്ങള്‍ മനസിലാക്കുന്നതിനു മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാതിരുന്നതും പൊലിസിന്റെ ഭാഗത്തുണ്ടായ കുറ്റകരമായ വീഴ്ചയാണ്.
ഏറ്റുമുട്ടല്‍, ഏറ്റുമുട്ടല്‍ മരണം എന്നിവയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയെ ലക്കിടി സംഭവത്തില്‍ പൊലിസ് അട്ടിമറിക്കുകയാണ് ചെയ്തത്. തങ്ങള്‍ പറയുന്നതുമാത്രം ജനം അറിഞ്ഞാല്‍ മതിയെന്ന സ്വേച്ഛാധിപത്യ നിലപാടാണ് സര്‍ക്കാരിനും പൊലിസിനും.
മാനുഷിക മൂല്യങ്ങള്‍ക്കെതിരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  4 minutes ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്

Cricket
  •  13 minutes ago
No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  36 minutes ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  an hour ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  an hour ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  an hour ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  an hour ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  2 hours ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  2 hours ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  2 hours ago