HOME
DETAILS

ആരോഗ്യപൂര്‍ണമായ വൃക്കകള്‍ എല്ലാവര്‍ക്കും എല്ലാരാജ്യത്തും

  
backup
March 17, 2019 | 12:58 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3

വികസിത - വികസ്വര രാഷ്ട്രങ്ങളെന്ന വേര്‍തിരിവില്ലാതെ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണ് വൃക്കരോഗം. ആഗോളതലത്തില്‍ പ്രതിവര്‍ഷം 24 ലക്ഷത്തില്‍പ്പരം മരണങ്ങള്‍ക്ക് സ്ഥായിയായ വൃക്കപരാജയം (ക്രോണിക് കിഡ്‌നി ഡിസീസ്) കാരണമാവുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. താല്‍ക്കാലിക വൃക്കസ്തംഭനാവസ്ഥ (അക്യൂട്ട് കിഡ്‌നി ഇഞ്ചുറി) വര്‍ഷം തോറും ഒന്നരക്കോടിയോളം രോഗികളെ ബാധിക്കുന്നു. ഇവരില്‍ 85 ശതമാനത്തോളം വികസ്വര രാഷ്ട്രങ്ങളിലുള്ളവരാണ് എന്നത് ഭീതിയുണര്‍ത്തുന്നതാണ്.
ഈ ആഗോള സ്ഥിതിവിശേഷത്തിന്റെ നേര്‍പകര്‍പ്പ് നമ്മുടെ നാട്ടിലും കണ്ടുവരുന്നുണ്ട്. പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ഥായിയായ വൃക്കപരാജയം കൂടുതല്‍ പേരെ ബാധിക്കുന്നതായി കാണുന്നു. വൃക്കരോഗങ്ങളുടെ ചികിത്സാഭാരം നമ്മളുടെ ആതുരശ്രശ്രൂഷാ സംവിധാനങ്ങളെ സാരമായിത്തന്നെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു.
മുഴുവന്‍ വൃക്കരോഗികളെയും ഫലപ്രദമായി ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഡയാലിസിസ് (രക്തശുദ്ധീകരണം), വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയ താരതമ്യേന ചെലവേറിയ ചികിത്സാ പദ്ധതികളുടെ കാര്യത്തില്‍ ഇത് വിശിഷ്യാ ശരിയാണുതാനും. ചെലവുകളുടെ ഒരു വലിയ പങ്ക് രോഗി നേരിട്ട് വഹിക്കേണ്ടിവരുന്ന ഒരു സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. ഒരു നല്ല ശതമാനം രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി എന്നത് ഭയാനകമായ സത്യമാണ്.
രോഗ ശ്രുശ്രൂഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന പലരും അര്‍ധ ചികിത്സയ്ക്ക് വിധേയരാകേണ്ടി വരുന്നു. ഉദാഹരണത്തിന് ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസിന് വിധേയനാകേണ്ട വ്യക്തിക്ക് ഒന്നോ രണ്ടോ തവണ മാത്രം ചികിത്സ സ്വീകരിക്കേണ്ടിവരുന്ന അവസ്ഥയിലേക്കെത്തുന്നു. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ശാശ്വത വൃക്കരോഗത്തിന് ഏറ്റവും ഉതകുന്ന ചികിസ്താ പദ്ധതിയെന്നിരിക്കേ നിസഹായരായ വൃക്കരോഗികളുടെ ദൈന്യത ചൂഷണം ചെയ്യുന്ന പല തരം ദുഷ്പ്രവണതകള്‍ക്കും ചരിത്രം സാക്ഷിയായിട്ടുണ്ട്. നിയമനിര്‍മാണം കൊണ്ടും ഇസ്താംബൂള്‍ വിളംബരം (ഡിക്ലറേഷന്‍ ഓഫ് ഇസ്താംബൂള്‍) പോലുള്ള അന്താരാഷ്ട്രതലത്തിലുള്ള സംരംഭങ്ങള്‍കൊണ്ടും അവയവ വ്യാപാരത്തിനേയും അവയവ കടത്തിനേയും ചെറുക്കാനുള്ള സംഘടിത ശ്രമം പരിഷ്‌കൃത സമൂഹം നടത്തിയിട്ടുണ്ടെങ്കിലും പഴുതുകള്‍ അവശേഷിക്കുന്നില്ലേ എന്ന സംശയം ബാക്കി നില്‍ക്കുന്നു.
ചികിത്സാധാര്‍മ്മികതയുടെ(മെഡിക്കല്‍ എത്തിക്‌സ്) അടിസ്ഥാനതത്വങ്ങളില്‍ ഒന്നാണ് നീതി(ജസ്റ്റിസ്). അവയവരോഗചികിത്സയുടെ കാഠിന്യവും ഭാരവും ചികിസ്താനിഷേധത്തിലേക്ക് നയിക്കുന്നുണ്ടെങ്കില്‍ അത് നീതിനിഷേധം തന്നെയാണ്. വൃക്കരോഗികള്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സേവനങ്ങള്‍ (രക്താതിമര്‍ദ ചികിത്സ, പ്രമേഹനിയന്ത്രണത്തിന് ആവശ്യമായ മരുന്നുകള്‍, വൃക്കരോഗങ്ങള്‍ നേരത്തേ കണ്ടെത്താനുള്ള രക്ത-മൂത്ര പരിശോധനകള്‍ (സ്‌ക്രീനിങ് ടെസ്റ്റ്) മുതലായവ) സാര്‍വത്രികമായി ലഭ്യമാവേണ്ടതാണ്. ശാശ്വത വൃക്ക പരാജയ സാധ്യത കൂടുതലുള്ള വ്യക്തികളില്‍ വിശേഷിച്ച്, തുടക്കത്തിലേയുള്ള രോഗനിര്‍ണയം ചെലവേറിയ ഭാവിചികിത്സകള്‍ ഒഴിവാക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു.
ആരോഗ്യപൂര്‍ണ ജീവിതശൈലി അനുവര്‍ത്തിക്കല്‍ ഇന്നത്തെ കാലത്തിന്റെ അവശ്യകതയാണ്. ക്രമമായ വ്യായാമം, പുകയില ഉല്‍പന്നങ്ങളും ലഹരി പദാര്‍ഥങ്ങളും ഉപേക്ഷിക്കല്‍, ശുദ്ധജലപാനം എന്നിവയ്‌ക്കൊപ്പം ഭക്ഷണരീതികളിലെ മിതത്വവും പ്രധാനമാണ്. പുതിയ കാലത്തിന്റെ ഭക്ഷണരീതികള്‍ വൃക്കരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള അവയവ രോഗങ്ങള്‍ക്ക് ചാലകശക്തികളായി മാറുന്നു എന്നു മനസിലാക്കേണ്ടതാണ്. അതോടൊപ്പം തന്നെ പ്രകൃതിയിലേക്ക് തിരിച്ചു പോവുക എന്ന സുന്ദരമായ മുദ്രാവാക്യം തികച്ചും അശാസ്ത്രീയമായ പല ഭക്ഷണരീതികളിലേക്കും വഴിവയ്ക്കുമെന്നതും തിരിച്ചറിയേണ്ടതാണ്. വൃക്കരോഗം സംഭവിച്ച രോഗികളില്‍ പലരിലും ഇവയുടെ പരിണിതഫലം ദൗര്‍ഭാഗ്യകരമാണ്.
2019ലെ ലോകവൃക്കദിനത്തിന്റെ (വേള്‍ഡ് കിഡ്‌നി ഡേ - മാര്‍ച്ച് 14) പ്രമേയം 'വൃക്ക ആരോഗ്യം എല്ലാവര്‍ക്കും എല്ലായിടത്തും' എന്നതായിരുന്നു. വൃക്കരോഗങ്ങള്‍ സമൂഹത്തില്‍ ഉടലെടുക്കാതിരിക്കാനുള്ള ശ്രമങ്ങളില്‍ ആരോഗ്യപൂര്‍ണ ജീവിതശൈലികള്‍ അനുവര്‍ത്തിക്കുക എന്നത് പരമപ്രധാനമാണ്. അനുദിനം വര്‍ധിക്കുന്ന പ്രമേഹരോഗത്തിന്റെയും അമിത രക്തസമ്മര്‍ദത്തിന്റെയും തോത് ഈ സന്ദേശത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു. രോഗത്തേക്കാള്‍ രോഗചികിത്സയെ ഭയക്കേണ്ടതാണ് എന്ന യുക്തിരഹിത സമീപനം ഏവരും ഒഴിവാക്കണം. പ്രമേഹം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളല്ല പ്രമേഹം തന്നെയാണ് വൃക്കരോഗത്തിന്റെ പ്രധാന കാരണം. വൃക്കരോഗം നേരത്തേ കണ്ടെത്തി ശാസ്ത്രീയമായി ചികിത്സിക്കുന്നത് അവയവ സ്തംഭനത്തെ ഒരു പരിധിവരെ അകറ്റും.
സ്ഥായിയായ വൃക്കപരാജയം സംഭവിച്ച രോഗികളില്‍ സമ്പന്ന - ദരിദ്ര വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നീതിയുക്തമായി ചികിത്സ എങ്ങനെ സാധ്യമാക്കാം എന്നതാണ് സുപ്രധാനമായ ചോദ്യം. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, ഡയാലിസിസ് മുതലായവയ്ക്ക് ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഏവര്‍ക്കും പ്രാപ്യമായ രീതിയില്‍ സജ്ജമാക്കുക എന്ന വെല്ലുവിളി സമൂഹം ഏറ്റെടുത്തേ മതിയാവൂ.
പൊതുമേഖലാ സ്ഥാപനങ്ങളും ഇന്‍ഷ്വറന്‍സ് പദ്ധതികളും സര്‍ക്കാര്‍ പരിപാടികളും ഇതില്‍ ഒരു വലിയ പങ്കു വഹിക്കുന്നുണ്ടെങ്കിലും ആരോഗ്യരംഗത്തെ മുഴുവന്‍ പേരുടേയും ദൗത്യമായി നീതിയുക്തമായ അവയവ ചികിത്സ മാറേണ്ടതാണ്. സ്വകാര്യ കോര്‍പറേറ്റ് സംവിധാനങ്ങളും തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റണം. ചികിത്സാ ചെലവുകള്‍ കഴിയുന്നതും കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നെങ്കിലും ഉയരുന്നു. ഈ ഉദ്യമങ്ങള്‍ ആശാവഹവും ശഌഘനീയവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീൽ ഭ്രാന്ത് ജീവനെടുത്തു; ട്രെയിൻ അടുത്തെത്തിയപ്പോൾ ട്രാക്കിൽനിന്ന് വീഡിയോ, യുവാവിന് ദാരുണാന്ത്യം

National
  •  7 minutes ago
No Image

'കലാപ സമയത്ത് ഉമര്‍ ഖാലിദ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല' സുപ്രിം കോടതിയില്‍ കപില്‍ സിബല്‍/Delhi Riot 2020

National
  •  32 minutes ago
No Image

മഴ തേടി കുവൈത്ത്; കുവൈത്തിൽ മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക കാര്യ മന്ത്രാലയം

latest
  •  32 minutes ago
No Image

അശ്ലീല വിഡിയോകൾ കാണിച്ചു, ലൈംഗികമായി സ്പർശിച്ചു; വിദ്യാർഥിനികളെ ഉപദ്രവിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  an hour ago
No Image

നിർമ്മാണ പ്രവർത്തനങ്ങൾ; മസ്ഫൂത്ത് അൽ ഒഖൈബ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് അബൂദബി പൊലിസ്

uae
  •  an hour ago
No Image

രക്ഷകനായി 'ഹെൽമറ്റ്'; ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അടിച്ച് വീഴ്ത്തി വിദ്യാർഥി ഓടി രക്ഷപ്പെട്ടു

crime
  •  an hour ago
No Image

കുവൈത്ത്: 170,000 ദിനാർ വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി മൻഖാഫിൽ അറസ്റ്റിൽ

Kuwait
  •  2 hours ago
No Image

ഹോണടിച്ചതിൽ തർക്കം കൂട്ടത്തല്ലായി; കോഴിക്കോട്ട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം, യാത്രക്കാരിക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു;  അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്‌റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ? 

International
  •  2 hours ago
No Image

ഇന്ധനവില കുറഞ്ഞു: അജ്മാനിൽ ടാക്സി നിരക്കും കുറച്ചു, പുതിയ നിരക്ക് നവംബർ 1 മുതൽ

uae
  •  2 hours ago