സഊദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 11 മരണം, 2399 രോഗികൾ, 2284 രോഗമുക്തി
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 11 പേർ മരിച്ചതായും 2399 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 390 ആയും വൈറസ് ബാധിതർ 72560 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 28650 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. 372 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 2284 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 43520 ആയും ഉയർന്നു.
#الصحة تعلن عن تسجيل (2399) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (11) حالات وفيات رحمهم الله، وتسجيل (2284) حالة تعافي ليصبح إجمالي عدد الحالات المتعافية (43,520) حالة ولله الحمد. pic.twitter.com/weODgcrCkz
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 24, 2020
കഴിഞ്ഞ മണിക്കൂറിനിടെ 18919 ആളുകളിലാണ് വൈറസ് ടെസ്റ്റ് നടത്തിയത്. ഇതിനകം രാജ്യത്ത് 703534 വൈറസ് ടെസ്റ്റുകളാണ് ആരോഗ്യ മന്ത്രാലയം പൂർത്തിയാക്കിയത്.
ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധ കണക്കുകൾ ഇങ്ങനെയാണ്. റിയാദ് 742, മക്ക 611, ജിദ്ദ 474, ദമാം 136, ഖോബാർ 120, ജുബൈൽ 82, മദീന 69, ത്വായിഫ് 25, ഖത്വീഫ് 22, ഖുലൈസ് 19, ഹുഫൂഫ് 18, ഹായിൽ, ബുറൈദ 12, ദഹ്റാൻ 07, ബൈഷ്, അൽഖർജ് 06, തുറൈബാൻ, ശറൂറ (04 വീതം), മഹായിൽ അസീർ, തബൂക് (03 വീതം), അൽ ബുഖൈരിയ, അൽ സിഹൻ, റാസ് തന്നൂറ, സ്വബിയ, റാബിഗ്, റിമാ (02 വീതം), അൽഅഖീഖ്, അൽ ബാഹ, അൽ ഹാനാകിയ, യാമ്പു, അൽ റസ്, അൽ ഖൂസ്, അൽഖരീഹ്, അബഹ, ഖമീസ് മുശൈത്, മൂഖിഖ്, മജ്മഅ, ഹഖ്ൽ എന്നിവിടങ്ങളിൽ ഓരോ വൈറസ് ബാധ കേസുകളുമാണ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."