ഒളിംപിക്‌സിന് യോഗ്യത നേടി കെ.ടി ഇര്‍ഫാന്‍, അടുത്ത ഒളിംപിക്‌സ് ബെര്‍ത്ത് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മലപ്പുറം സ്വദേശി
ഒളിംപിക്‌സിന് യോഗ്യത നേടി കെ.ടി ഇര്‍ഫാന്‍, അടുത്ത ഒളിംപിക്‌സ് ബെര്‍ത്ത് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മലപ്പുറം സ്വദേശി
നേമി (ജപ്പാന്‍): അടുത്തവര്‍ഷം നടക്കുന്ന ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റായി മലയാളിതാരം കെ.ടി ഇര്‍ഫാന്‍. ജപ്പാനിലെ നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വോക്കിംങ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തം 1:20.57 സമയം കൊണ്ട് നാലാമതായി ഫിനിഷ്‌ചെയ്താണ് മലപ്പുറം അരീക്കോട് സ്വദേശി ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഒരു മണിക്കൂര്‍ 21 മിനുറ്റായിരുന്നു ടോക്യോ ഒളിംപിക്‌സിന്റെ 20 കി.മീ നടത്തത്തിന്റെ യോഗ്യതാ മാര്‍ക്ക്. ജപ്പാന്റെ ടൊഷികാസു യമനിഷിയാണ് സ്വര്‍ണ്ണം നേടിയത്. ഒരു മണിക്കൂര്‍ 17 മിനുറ്റ് 15 സെക്കന്റിലായിരുന്നു ജപ്പാന്‍ താരം ഫിനിഷ് ചെയ്തത്. കസാഖിസ്താന്റെ ജോര്‍ജി ഷെയ്‌കോ(1:20.21) കൊറിയയുടെ ബെയോങ്ക്വാങ് ചോ(1:20.40) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി.
ഇന്നലത്തെ മികച്ച പ്രകടനത്തോടെ ഈ വര്‍ഷം ദോഹയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്കും 20 കി.മീ നടത്തത്തില്‍ ഇര്‍ഫാന്‍ യോഗ്യത നേടി. ലോകചാമ്പ്യന്‍ഷിപ്പില്‍ 1:22.30 ആയിരുന്നു യോഗ്യതാ സമയം. ദേവീന്ദര്‍(1:21.22) ഗണപതി എന്നീ (1:22.12) ഇന്ത്യന്‍ താരങ്ങളും ഈയിനത്തില്‍ യോഗ്യത നേടി.
ദീര്‍ഘദൂര നടത്ത ഇനങ്ങള്‍ക്കും മാരത്തണിനും 2020 ഒളിംപിക്‌സില്‍ യോഗ്യത നേടുന്നതിനുള്ള സമയം ഈവര്‍ഷം ജനുവരി ഒന്നിന് ആരംഭിച്ചിരുന്നു. 2020 മെയ് 31 വരെയാണ് ഈയിനങ്ങളുടെ കാലാവധി അവസാനിക്കുക. മറ്റ് അത്‌ലറ്റിക് ഇനങ്ങളില്‍ ഒളിംപിക് യോഗ്യത നേടാനുള്ള സമയം വരുന്ന മെയ് ഒന്ന് മുതല്‍ 2020 ജൂണ്‍ 29 വരെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."