HOME
DETAILS

പൊലിസ് വീടാക്രമിച്ച് നഷ്ടംവരുത്തി; ഉദ്യോഗസ്ഥരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി

  
backup
April 13 2017 | 23:04 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a8%e0%b4%b7%e0%b5%8d

നാദാപുരം: പൊലിസിനെതിരേ വീട്ടമ്മ നല്‍കിയ പരാതിയില്‍ നഷ്ട പരിഹാരത്തുക കൈമാറി. വീടാക്രമിച്ചു നഷ്ടം വരുത്തിയതിന് കുമ്മങ്കോട്ടെ കോമ്പിയുള്ളതില്‍ താഴക്കുനി പാത്തുട്ടി നല്‍കിയ പരാതിയിലാണ് പൊലിസില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കി നല്‍കിയത്.
2015 സെപ്തംബര്‍ ഒന്‍പതിനായിരുന്നു സംഭവം. വാറണ്ട് കേസില്‍ പ്രതിയായ പാത്തുട്ടിയുടെ ഭര്‍ത്താവ് അയ്യൂബിനെ അന്വേഷിച്ചെത്തിയ പൊലിസ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കുകയും തടയാന്‍ ചെന്ന സ്ത്രീകളെ കൈയേറ്റം ചെയ്യുകയുമായിരുന്നു. നാദാപുരം എസ്.ഐ ശ്രീനിവാസന്‍, അഡീഷനല്‍ എസ്.ഐ സുജിത്.
സിവില്‍ ഓഫിസര്‍മാരായ രതീഷ്, വിനോദ് കുമാര്‍ തുടങ്ങിയ പത്ത് പൊലിസുകാരെ പ്രതിചേര്‍ത്ത് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ന്യൂനപക്ഷകമ്മിഷന്‍ പൊലിസിനെതിരെ എടുത്ത കേസിലാണ് സുപ്രധാന വിധി. 2016 ജൂണ്‍ 8ന് കമ്മിഷന്‍ പുറപ്പെടുവിച്ച വിധിയില്‍ എസ്.ഐ ശ്രീനിവാസന്റെ ഭാഗത്ത് നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്നും നഷ്ടപരിഹാരത്തുക പൊലിസില്‍ നിന്ന് പിടിച്ചെടുത്ത്‌നല്‍കണമെന്നും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരേ വകുപ്പ് തല നടപടി സ്വീകരിക്കാനും ശുപാര്‍ശ നല്‍കി. എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ കൂട്ടാക്കാത്ത പൊലിസ് നടപടിക്കെതിരെ കുടുംബം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പൊലിസ് വടകര എസ്.ബി.ടിയുടെ പേരിലുള്ള ചെക്ക് പാത്തുട്ടിക്ക് കൈമാറി.
നാദാപുരം മേഖലയില്‍ നിരവധി പൊലിസ് അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊലിസില്‍ നിന്നും നഷ്ടട പരിഹാരം ഈടാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago