ഡ്രോണ്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദേശ പൗരനെ അറസ്റ്റുചെയ്തു
കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച ചൈനക്കാരനായ വിദേശ പൗരനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നെട്ടൂരിലാണ് സംഭവം. എറണാകുളം-ആലപ്പുഴ തീരദേശ റെയില്‍ പാതയോരത്തെ പ്രശസ്തമായ നെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രസമുച്ചയത്തിന്റെയും റെയില്‍വേ ലൈനുകളുടെയും ദൃശ്യങ്ങളാണ് വിദൂര നിയന്ത്രിത കാമറ ഉപയോഗിച്ച് ചൈന സ്വദേശി പകര്‍ത്തിയത്. വൈകിട്ട് 6 മണിയോടെ ശ്രീകോവിലിന്റെ താഴികക്കുടത്തിനു ചുറ്റും എന്തോ വസ്തു വട്ടമിട്ടു പറക്കുന്നത് ഭക്തരുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് റെയില്‍വേ ലൈനിനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് റിമോട്ട് ഉപയോഗിച്ച് നടത്തിയ ഡ്രോണ്‍ കാമറ ചിത്രീകരണം കണ്ടെത്താനായത്. തുടര്‍ന്ന് കാമറ നിയന്ത്രിച്ചിരുന്ന ചൈനീസ് പൗരനെ നാട്ടുകാര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. വിവരം ലഭിച്ച് പനങ്ങാട് എസ്.ഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലിസ് സംഘത്തിന് ഇയാളെ കൈമാറി.
ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദേശിയെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത് സംശയം ജനിപ്പിച്ചു. പിന്നീട് ഇയാളുടെ കൈവശമുണ്ടായിരുന്ന ഐ- ഫോണ്‍, കാമറ എന്നിവ പരിശോധിച്ചപ്പോഴാണ് ക്ഷേത്രത്തിന്റെയും, റെയില്‍വേ സ്റ്റേഷന്റെയും മറ്റും ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ചൈന സ്വദേശിയെ പനങ്ങാട് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
കസ്റ്റഡിയിലെടുത്ത ചൈനീസ് സ്വദേശിയെ ചോദ്യം ചെയ്തതില്‍നിന്നും സംഭവത്തിനുപിന്നില്‍ നാലംഗ സംഘമാണെന്നും ഇവര്‍ നെട്ടൂരിലെ ഒരു വില്ലയില്‍ അനധികൃതമായി വാടകയ്ക്കു താമസിച്ചുവരികയാണെന്നും ബോധ്യപ്പെട്ടതായി പൊലിസ് പറഞ്ഞു. ഇതിനിടെ ദുരൂഹ സാഹചര്യത്തില്‍ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികളും ദേവസ്വം അധികൃതരും പനങ്ങാട് സ്റ്റേഷനിലെത്തി പരാതി നല്‍കി. സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് തങ്ങളെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമകള്‍, വീട് വാടകയ്ക്ക് നല്‍കിയയാള്‍ എന്നിവരെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തിലുള്ള നിഗൂഢതകള്‍ പുറത്തുവരികയുള്ളൂ എന്നും പൊലിസ് ഇക്കാര്യങ്ങള്‍ വിശദമായി അന്വഷിക്കുവാന്‍ തയാറാകാതെ ടൂറിസത്തിനുവേണ്ടി ഫോട്ടോ എടുത്തു എന്ന പേരില്‍ സംഭവം ലാഘവത്തോടെ കണ്ട് പ്രശ്‌നം ഒതുക്കിതീര്‍ത്ത് പ്രതിയെ രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുകയാണ് എന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.
വിദേശ പൗരന്‍ പനങ്ങാട് പൊലിസിന്റെ കസ്റ്റഡിയിലുണ്ടെന്നും ഇയാളുടെ കൈവശമുള്ള രേഖകളെല്ലാം കൃത്യമായതിനാല്‍ കേസെടുത്തിട്ടില്ലെന്നുമാണ് പൊലിസ് ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."