സി.പി.എം ഓഫിസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളാകുന്നു: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീസുരക്ഷ വെല്ലുവിളി നേരിടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ ഓഫിസുകള്‍ പീഡനകേന്ദ്രങ്ങളായി മാറുകയാണ്. ഇക്കാര്യം പറയുന്നതില്‍ ഖേദമുണ്ട്. തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോള്‍ പാലക്കാട്ടും കേള്‍ക്കുന്നത് ഇതാണ്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണൈന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ യു.ഡി.എഫ് -ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയേയും ചെന്നിത്തല വിമര്‍ശിച്ചു. കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യമെടുക്കലാണിത്. ശത്രുവിന്റെ ശത്രു മിത്രമാണല്ലോ. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് യുഡിഎഫിന്റെ സീറ്റ് കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. അവരു തമ്മില്‍ നിരന്തരമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ ഇരുപതില്‍ 20 സീറ്റും നേടുന്ന രീതിയിലാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."