വിമാനം തകരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു
മുംബൈ: മുബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണ് അഞ്ച് പേര് മരിക്കാനിടയായ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് വിമാനം തീ ഗോളമായി വന്നു വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിമാനം വീണ കെട്ടിടത്തിന്റെ എതിര്‍വശത്തുള്ള സി.സി.ടി.വി കാമറയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ജ
ൂഹു എയര്‍ബേസില്‍ നിന്നും പൈലറ്റ്, കോ പൈലറ്റ്, രണ്ട് ഏവിയേഷന്‍ എഞ്ചിനീയര്‍മാര്‍ എന്നിവരുമായി പറന്നുപൊങ്ങിയ വിമാനം 40 മിനിട്ടുകള്‍ക്ക് ശേഷമാണ് ഘട്ട്കോപറിലെ സര്‍വോദയ് നഗറില്‍ പണി നടന്നുകൊണ്ടിരുന്ന കെട്ടിടത്തിനു മുകളില്‍ തകര്‍ന്ന് വീണത്. അതിനിടെ വിമാനത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് വിവാദം കനക്കുകയാണ്. മുംബൈയിലെ സ്വകാര്യ കമ്പനിയായ യു.വൈ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബീച്ച്ക്രാഫ്ട് എയര്‍ സി. 90 വിമാനം ദീപക് കോത്താരി എന്ന വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ്.
യു.പി സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന വിമാനം 2015ലാണ് സ്വകാര്യ കമ്പനി സ്വന്തമാക്കിയത്. ഡല്‍ഹിയില്‍ നിന്നും ട്രക്കില്‍ മുംബൈയിലെ ജൂഹു വിമാനത്താവളത്തില്‍ എത്തിച്ച വിമാനം ആദ്യ പറക്കലില്‍ തന്നെ അപകടത്തിലേക്കായിരുന്നു. വിമാനത്തിന് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി ലഭിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."