ജനം കുടിവെള്ളത്തിനായി വലയുന്നു കുഴല്‍ക്കിണറുകള്‍ നോക്കുകുത്തി
പാണ്ടിക്കാട്: ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ച കുഴല്‍ക്കിണറുകള്‍ നോക്കുകുത്തികളാകുന്നു. അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണ് മിക്ക കുഴല്‍ക്കിണറുകളും ഉപയോഗശൂന്യമായിരിക്കുന്നത്. പാണ്ടിക്കാട് മേലങ്ങാടി സ്വകാര്യ ആശുപത്രി പരിസരം, പയ്യപറമ്പിലെ ഹൈസ്കൂള്‍ റോഡ്, പുക്കുത്ത് ചിറയുടെ സമീപം, കാളംങ്കാവ്, കുറ്റിപ്പുളി, എറിയാട്, പൂളമണ്ണ, കുളപ്പറമ്പ് തുടങ്ങിപഞ്ചായത്തിലെ മിക്കസ്ഥലങ്ങളിലും ഇത്തരം ഉപയോഗശൂന്യമായ കുഴല്‍കിണറുകള്‍ നോക്കുകുത്തികളായി നിലകൊള്ളുന്നുണ്ട്.
കുഴല്‍ കിണറുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് നടത്തിവന്നിരുന്ന കുളപ്പറമ്പിലേയും കുറ്റിപ്പുളി പള്ളിപ്പരിസരത്തേയും മിനിശുദ്ധജലവിതരണ പദ്ധതികളുടെ മോട്ടോറുകള്‍ തകരായതിനെ തുടര്‍ന്ന് മാസങ്ങളായി ഇവിടങ്ങളില്‍ ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ നിരവധി കുടുംബങ്ങള്‍ കടുത്തദുരിതമല്ഭവിച്ചുകൊണ്ടിരിക്കുയാണ്. ജലവിതരണം പുനരാരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."