HOME
DETAILS
MAL
കോട്ടയം ജില്ലയില്‍ ഗര്‍ഭിണിക്ക് കൊവിഡ്
backup
May 31 2020 | 02:05 AM
കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് ദൂബൈയില്‍ നിന്ന് മടങ്ങി എത്തിയ ഗര്‍ഭിണിയായ യുവതിക്ക്. ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 11ന് എത്തിയ യുവതി ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇതേ വിമാനത്തില്‍ സഹയാത്രികരായിരുന്ന അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മെയ് 28ന് ഇവരുടെ സാമ്പിള്‍ പരിശോധയ്ക്കയച്ചത്. അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീണ്ടൂര്‍ സ്വദേശിയായ യുവാവ് രോഗമുക്തനായി. മെയ് ഒന്‍പതിന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയ ഇദ്ദേഹം 21നാണ് രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."