HOME
DETAILS
MAL
വി.എസ് വീണ്ടും ഫേസ്ബുക്കില്‍; തിരിച്ചുവരവ് മോദിയെ ആക്രമിച്ച്
backup
March 23 2019 | 00:03 AM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അനക്കമില്ലാതിരുന്ന ഭരണ പരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ വീണ്ടും സജീവമായി. മൂന്ന് വര്‍ഷത്തോളമായി അനക്കമില്ലാതിരുന്ന ഒഫീഷ്യല്‍ പേജിലാണ് ഇന്നലെ രാവിലെ 11ഓടെ വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ വി.എസിന്റെ മടങ്ങിവരവ്. രാജ്യം പൂര്‍ണമായി വില്ക്കപ്പെടുന്നതിന് മുന്‍പ് മോദി രാജില്‍നിന്നും സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണായക പോരാട്ടമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ കാണണമെന്ന് വി.എസിന്റെ പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."