HOME
DETAILS

താനൂര്‍ സംഘര്‍ഷം: സര്‍ക്കാരിന് തിരിച്ചടിയായി ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട്

  
backup
April 16 2017 | 00:04 AM

%e0%b4%a4%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

മലപ്പുറം: താനൂരിലെ സംഘര്‍ഷത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ന്യൂനപക്ഷ കമ്മിഷന്റെ റിപ്പോര്‍ട്ട്. തീരദേശ മേഖലയില്‍ പൊലിസ് നിരപരാധികളെ വേട്ടയാടിയെന്ന ന്യൂനപക്ഷ കമ്മിഷന്റെ കണ്ടെത്തലാണ് സര്‍ക്കാരിന് തിരിച്ചടിയാകുന്നത്. കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫയും അംഗം അഡ്വ. ബിന്ദുവും സംഘര്‍ഷബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊലിസ് സ്വീകരിച്ച നടപടിയെ വിമര്‍ശിക്കുന്നത്. താനൂര്‍ മേഖലയില്‍ ന്യൂനപക്ഷ സമുദായക്കാര്‍ അക്രമിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
താനൂര്‍-ഒട്ടുംപുറം അഴിമുഖം റോഡില്‍ അക്രമം നടത്തിയ ലീഗ്-സി.പി.എം പ്രവര്‍ത്തകരെ പിരിച്ചുവിട്ട ശേഷം സംഘര്‍ഷ പ്രദേശത്തെത്തിയ പൊലിസുകാര്‍ റോഡിനിരുവശത്തും താമസിക്കുന്ന ചിലരുടെ വീടിന്റെ കോംപൗണ്ടിലേക്ക് പ്രവേശിച്ച് അക്രമം നടത്തിയതായുള്ള നാട്ടുകാരുടെ പരാതി കമ്മിഷന്‍ ശരിവച്ചു. അന്വേഷണത്തില്‍ പൊലിസിന്റെ അക്രമത്തില്‍ വീടിന്റെ ജനല്‍ പാളികള്‍ തകര്‍ത്തതായും കാര്‍, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായും നിരപരാധികളായവരെ പിടിച്ചുകൊണ്ടുപോയതായും കണ്ടെത്തിയിട്ടുണ്ട്. നിര്‍ധനരും നിരപരാധികളുമായവരുടെ വീടുകളാണ് കൂടുതലും നശിപ്പിക്കപ്പെട്ടത്. നാശനഷ്ടങ്ങളെല്ലാം വരുത്തിയത് ക്യാംപില്‍ നിന്ന് സംഘര്‍ഷസ്ഥലത്തെത്തിയ പൊലിസുകാരാണെന്ന് കമ്മിഷന് ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നാശനഷ്ടങ്ങള്‍ സംഭവിച്ചവരില്‍ ഭൂരിഭാഗം പേരും മുസ്്‌ലിം ലീഗുകാരോ സി.പി.എമ്മുകാരോ അല്ലെന്നും സംഘര്‍ഷത്തില്‍ അവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലിസുകാരുടെ നടപടി കാരണമുണ്ടായ മുഴുവന്‍ നാശനഷ്ടവും സര്‍ക്കാര്‍ നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇവ തിട്ടപ്പെടുത്താന്‍ വിദഗ്ധ സമിതിയെ ഉടന്‍ നിയോഗിക്കണം. അക്രമങ്ങള്‍ക്ക് കാരണക്കാരായ വ്യക്തികളെ കണ്ടെത്താനും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നവരില്‍ ചിലര്‍ നിരപരാധികളാണെന്നും അക്രമികളില്‍ പലരും പിടിയിലായിട്ടില്ലെന്നും അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഈ വസ്തുത കൂടി പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഘര്‍ഷ മേഖല മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ്. പ്രദേശത്ത് ഒരു എയ്ഡഡ് എല്‍.പി സ്‌കൂള്‍ മാത്രമാണുള്ളത്. ഇത് കണക്കിലെടുത്ത് സ്‌കൂളില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ത്തണം. മേഖലയിലെ ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തണമെന്നും കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. താനൂരിലെ അക്രമത്തില്‍ പൊലിസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലുമുള്‍പ്പെടെയുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച കോടിയേരി ബാലകൃഷ്ണനും പൊലിസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, ന്യൂനപക്ഷ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പൊലിസിനെതിരേയുള്ള വിമര്‍ശനം ഇടതു സര്‍ക്കാരിന്റെയും നേതാക്കളുടെയും വാദങ്ങള്‍ തെറ്റാണെന്ന സൂചനയാണ് നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago