പശുക്കുട്ടിയെ കൊന്നതിന് പ്രായശ്ചിത്തം: മൂന്ന് വയസുകാരിയായ മകളെ എട്ടുവയസുകാരന് വിവാഹം ചെയ്ത് നല്‍കണമെന്ന് നാട്ടുകൂട്ടം
ഭോപ്പാല്‍: കൃഷി നശിപ്പിച്ച പശുക്കുട്ടിയെ കൊന്നതിന് കര്‍ഷകന്റെ മൂന്നുവയസുകാരിയായ പെണ്‍കുഞ്ഞിനെ എട്ടുവയസുകാരന് വിവാഹം ചെയ്തുകൊടുക്കാന്‍ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ തര്‍പൂര്‍ ഗ്രാമത്തിലാണ് കര്‍ഷകനെ നാട്ടുകൂട്ടം ശിക്ഷിച്ചത്. സംഭവം പുറത്തായതോടെ ഗുണ എ.ഡി.എം നിസാം ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എ.ഡി.എം അറിയിച്ചു.
മൂന്ന് വര്‍ഷം മുന്‍പാണ് പെണ്‍കുഞ്ഞിന്റെ പിതാവായ ജഗദിഷ് ബന്‍ജാറ പശുക്കുട്ടിയെ കൊന്നത്. കൃഷി നശിപ്പിച്ചതിന് കല്ലുകൊണ്ട് ഇടിച്ചാണ് ഇയാള്‍ പശുക്കുട്ടിയെ കൊന്നതെന്ന് കണ്ടെത്തിയാണ് ഇയാള്‍ക്കെതിരേ നാട്ടുകൂട്ടം ശിക്ഷ വിധിച്ചത്. കൂടാതെ ജഗദീഷിനെയും കുടുംബത്തെയും ഗ്രാമത്തില്‍ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
മകളെ എട്ടുവയസുകാരന് വിവാഹം കഴിച്ചുകൊടുക്കണമെന്ന് മാത്രമല്ല ഗംഗാ സ്‌നാനം നടത്തണമെന്നും ഗ്രാമവാസികള്‍ക്ക് ഭക്ഷണം നല്‍കണമെന്നും നാട്ടുകൂട്ടത്തിന്റെ ശിക്ഷാ നടപടിയില്‍ പറയുന്നു. തങ്ങള്‍ക്കെതിരായി നാട്ടുകൂട്ടം സ്വീകരിച്ച ശിക്ഷാ നടപടി ചോദ്യം ചെയ്ത് ജഗദീഷിന്റെഭാര്യപൊലിസില്‍ നല്‍കിയ പരാതിയാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."