HOME
DETAILS

സൂര്യാഘാതം; സംസ്ഥാനത്ത് രണ്ടു മരണം, രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

  
backup
March 24, 2019 | 10:31 AM

sunburn-two-death-and-two-injured-spm-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും സൂര്യാഘാതം. സൂര്യാഘാതമേറ്റ് രണ്ടു പേരാണ് മരണപ്പെട്ടത്. പാറശാലയിലും കണ്ണൂര്‍ വെള്ളോറയിലുമാണ് മരണം. പാറശാലയില്‍ കരുണാകരന്‍ എന്നയാള്‍ വയലില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുണ്ട്. വെള്ളോറയില്‍ കാടന്‍വീട്ടില്‍ നാരയണന്‍ (67) എന്നയാളാണ് മരിച്ചത്.

എന്നാല്‍, ഇരുവരും മരണപ്പെട്ടത് സൂര്യാഘാതമേറ്റിട്ടാണോ മരണപ്പെട്ടത് എന്ന് ഔദ്യോഗികമായി സ്ഥരീകരിക്കണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം ലഭിക്കണം.

അതേ സമയം രണ്ടു പേര്‍ക്ക് സൂര്യാഘതമേറ്റു. പുനലൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സംഭവം.

പുനലൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍.എസ്.പി നേതാവാണ് സൂര്യാഘാതമേറ്റ ഒരാള്‍. ആര്‍.എസ്.പി പുനലൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ ഖാനിനാണ് പൊള്ളലേറ്റത്. കഴുത്തിനും വയറിനുമാണ് പൊള്ളലേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തിന് പ്രാഥമികാരോക്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കി.

രണ്ടാമത്തെ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോടാണ്. കുമ്പള സ്വദേശി അബ്ദുല്‍ റഷീദിന്റെ മൂന്നു വയസുള്ള മകള്‍ മര്‍വക്കാണ് സൂര്യാഘാതമേറ്റത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര് ശ്രമിച്ചാലും സമസ്തയുടെ കെട്ടുറപ്പിന് പോറലേൽപ്പിക്കാനാവില്ല: കുഞ്ഞാലിക്കുട്ടി

samastha-centenary
  •  4 days ago
No Image

ക്രിസ്മസ് ആഘോഷത്തിന് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ബഹ്‌റൈനിലെത്തിയ പ്രവാസി ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  4 days ago
No Image

‌പണ്ഡിതർ  പഠിപ്പിക്കുന്നത് തലയുയർത്തി നടക്കാൻ: കർണാടക സ്പീക്കർ

samastha-centenary
  •  4 days ago
No Image

'പുത്തൻ പ്രസ്ഥാനങ്ങളോട് വിയോജിപ്പ് ആശയത്തിൽ മാത്രം'; ജിഫ്‌രി തങ്ങൾ

latest
  •  4 days ago
No Image

വിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

Kerala
  •  4 days ago
No Image

തദ്ദേശം: സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

Kerala
  •  4 days ago
No Image

കാട്ടിൽ കയറി മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു; നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍ 

Kerala
  •  4 days ago
No Image

സഫലമീ യാത്ര, ഇനി കുണിയയിലേക്ക്

Kerala
  •  4 days ago
No Image

എസ്.ഐ.ആർ: യു.പിയിലെ കരട് പട്ടികയിൽ മൂന്നുകോടിയോളം പുറത്ത്; നീക്കംചെയ്യപ്പെട്ടത് ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർ; അസമിൽ 10.56 ലക്ഷം പേരും

National
  •  4 days ago
No Image

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം

Kuwait
  •  4 days ago