കുഫോസില്‍ ഏകദിന ശില്‍പശാല നടത്തി
കൊച്ചി: ദേശിയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ മത്സ്യകൃഷിയുടെ സാധ്യതകളെക്കുറിച്ചും നൂതന രീതികളെക്കുറിച്ചും കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഏകദിന ശില്‍പശാല നടത്തി. സ്‌കൂള്‍ ഓഫ് അക്വാകള്‍ച്ചര്‍ ആന്റ് ബയോടെക്‌നോളജിയും ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്റെയും നേതൃത്വത്തിലായിരുന്നു ശില്‍പശാല സംഘടിപ്പിച്ചത്.
ദിനാചരണത്തിന്റെ ഭാഗമായി സര്‍വകലാശാലയിലെ മത്സക്കുളങ്ങളില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.എ.രാമചന്ദ്രന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും കര്‍ഷകരും ചേര്‍ന്ന് മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു. ജലകൃഷിയ്ക്ക് സാധ്യതയേറുന്ന ഈ സാഹചര്യത്തില്‍ തടയണകളില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്‍െന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.അലിക്കുഞ്ഞിയുടെ മകനും മുന്‍ എഫ്.എ.ഒ. കണ്‍സള്‍ട്ടന്റുമായ ഡോ.കെ.ഹമീദ് അലി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ കരിമീന്‍ കൃഷി രീതിയെക്കുറിച്ചുള്ള ലഘുലേഖയായ 'കരിമീന്‍ കൃഷി' യുടെ പ്രകാശനം നടത്തി.
സ്‌കൂള്‍ ഓഫ് അക്വാകള്‍ച്ചര്‍ ആന്റ് ബയോടെക്‌നോളജി ഡയറക്ടര്‍ ഡോ.എസ് ശ്യാമ, എം.പി.ഇ.ഡി.എ ഡെപ്യൂട്ടി ഡയറക്ടര്‍ എം ഷാജി, സിഫ്‌നെറ്റ് ഡയറക്ടര്‍ ആര്‍.സി സിന്‍ഹ, എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ഡെയ്‌സി സി കാപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."