തയ്യല്‍ പരിശീലന കോഴ്‌സ്
കാഞ്ഞിരപ്പള്ളി : ഐ.റ്റി.ഡി പ്രോജക്ട് ഓഫിസിന്റെ പരിധിയില്‍ മുരിക്കുംവയല്‍, മേലുകാവ് എന്നിവിടങ്ങളിലെ തയ്യല്‍ പരിശീലന കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് 16ന് ആരംഭിക്കുന്ന ദ്വിവത്സര തയ്യല്‍ പരിശീലന കോഴ്‌സ് പ്രവേശനത്തിന് താല്‍പര്യമുളള പട്ടികവര്‍ഗ യുവതി യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോട്ടയം ജില്ലയില്‍ സ്ഥിരതാമസക്കാരും 14 നും 25 നും മദ്ധ്യേ പ്രായമുളളവരും ഏഴാം ക്ലാസ് വിദ്യാഭ്യാസമുളളവരുമായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലംപ്‌സം ഗ്രാന്റാ യി ഒന്നാം വര്‍ഷം 813 രൂപയും രണ്ടാം വര്‍ഷം 625 രൂപയും പ്രതിമാസ സ്റ്റൈപ്പന്റ് ഇനത്തില്‍ 625 രൂപ വീതവും ലഭിക്കും.
താത്പര്യമുളളവര്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലുളള അപേക്ഷ ജൂലൈ 20നകം പുഞ്ചവയല്‍, മേലുകാവ്, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ആഫീസുകളിലോ അതത് തയ്യല്‍ പരിശീലന കേന്ദ്രങ്ങളിലോ നല്‍കണം. അപേക്ഷഫോറം, വിശദവിവരങ്ങള്‍ എന്നിവ മേല്‍പറഞ്ഞ കേന്ദ്രങ്ങളില്‍ നിന്നോ കാഞ്ഞിരപ്പള്ളി ഐറ്റിഡി പ്രോജക്ട് ഓഫീസില്‍ നിന്നോ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി ഐറ്റിഡി പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04828 202751.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."