മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്ന് പുനരാരംഭിക്കും
മൂന്നാര്‍: മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്ന് പുനരാരംഭിക്കും. കയ്യേറ്റങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റങ്ങളാകും ഇന്ന് ഒഴിപ്പിക്കുക. അവധിയിലായിരുന്ന ദേവികുളം സബ് കലക്ടര്‍ തിരിച്ചെത്തി. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ശേഷം ചിന്നക്കനാലിലെ പട്ടിക തയ്യാറാക്കി ഒഴിപ്പിക്കല്‍ തുടങ്ങും.
മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യൂ സംഘത്തെ സഹായിക്കാന്‍ ഏഴംഗ പൊലിസ് സേനയെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം റേഞ്ച് ഐജി പി വിജയനാണ് പ്രത്യേക സംഘത്തെ കയ്യേറ്റമൊഴിപ്പിക്കലിനെ സഹായിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.
അതേസമയം, ദേവികുളത്തു കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുള്ള ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കട്ടരാമന്റെ റിപ്പോര്‍ട്ട്, ഇടുക്കി ജില്ലാ കലക്ടര്‍ ജി. ആര് ഗോകുല്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."