HOME
DETAILS
MAL
വെള്ളാപ്പള്ളി എസ്.എന്‍.ഡി.പിയുടെ അന്തകന്‍
backup
March 25 2019 | 19:03 PM
തൃശൂര്‍: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷവിമര്‍ശനവുമായി വി.എം സുധീരന്റെ എഫ്.ബി പോസ്റ്റ്. എസ്.എന്‍.ഡി.പിയുടെ അന്തകനാണ് വെള്ളാപ്പള്ളിയെന്നും സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കും രാഷ്ട്രീയ കച്ചവടങ്ങള്‍ക്കും വേണ്ടിയാണ് ജനറല്‍ സെക്രട്ടറി പദവി വെള്ളാപ്പള്ളി ഉപയോഗിക്കുന്നതെന്നും സുധീരന് ആരോപിക്കുന്നു.
കേരളത്തിലെ കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ സി.പി.എം നേതൃത്വത്തിന് പാദസേവ ചെയ്യുകയും കേന്ദ്ര നടപടികളില്‍നിന്ന് രക്ഷനേടാന്‍ മകനെ ബി.ജെ.പിക്ക് വിട്ടുകൊടുക്കുകയും ചെയ്ത വെള്ളാപ്പള്ളിയെ പോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ല. തരത്തിനനുസരിച്ച് നിലപാടും നിറവും മാറ്റുന്ന വെള്ളാപ്പള്ളിയെ ആശ്രയിക്കേണ്ടി വന്നത് സി.പി.എമ്മിന്റെ ഗതികേടാണെന്നും പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."