HOME
DETAILS
MAL
യു.പിയില്‍ ടീച്ചര്‍ക്കെതിരേ അന്വേഷണം; ഒരേസമയം 25 സ്കൂളുകളില്‍ 'സേവനം' ചെയ്തു!
backup
June 06 2020 | 03:06 AM
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഒരു അധ്യാപിക ഒരേസമയം 25 സ്കൂളുകളില്‍ സേവനം ചെയ്തതായി കാണിച്ച് ശമ്പളം വാങ്ങുന്നതായി ആരോപണം.
സംഭവത്തെ തുടര്‍ന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ജോലിചെയ്യുന്ന അധ്യാപികയ്ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു. 25 സ്കൂളുകളില്‍ ജോലി ചെയ്യുന്നതായി രേഖയുണ്ടാക്കിയ അവര്‍, 13 മാസത്തിനിടെ ഒരു കോടിയിലേറെ രൂപ ശമ്പളം വാങ്ങിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
അധ്യാപകരുടെ ശമ്പളം വിതരണം ചെയ്യുന്നതിനായി പുതിയ രീതി പരീക്ഷിച്ചതോടെയാണ് ടീച്ചറുടെ കള്ളത്തരം വെളിവായത്. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലായി ഒരേസമയം 25 സ്കൂളുകളില്‍ അനാമിക ശുക്ലയെന്ന ഈ അധ്യാപിക സേവനം ചെയ്തതായാണ് രേഖകളില്‍ വ്യക്തമാകുന്നത്. അമേത്തി, അംബേദ്കര്‍ നഗര്‍, റായ്ബറേലി, പ്രയാഗ് രാജ്, അലിഗഢ് തുടങ്ങി വിവിധ ജില്ലകളിലെ സ്കൂളുകളില്‍ ഇവര്‍ ഒരേസമയം സേവനം ചെയ്തതായാണ് രേഖകളില്‍ പറയുന്നത്.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ മണിപ്പൂരുകാരിയായ അധ്യാപിക ഒളിവില്‍പോയതായാണ് വിവരം.
ഇവരുടെ ശമ്പളം നിലവില്‍ തടഞ്ഞുവച്ചിട്ടുമുണ്ട്. ഒരേ ബാങ്ക് അക്കൗണ്ടിലൂടെയാണോ ഇവര്‍ ഒരേസമയം പല ശമ്പളം കൈപറ്റിയതെന്നും അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."