HOME
DETAILS
MAL
വനവാസി അവകാശ സംരക്ഷണ സമിതി സെക്രട്ടേറിയറ്റ് മാര്‍ച്ച്
backup
April 17 2017 | 19:04 PM
തിരുവനന്തപുരം: വനവാസി അവകാശസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 19നു രാവിലെ 11ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള വനവാസി വികാസകേന്ദ്രം രക്ഷാധികാരി പള്ളിയറ രാമന്‍ ഉദ്ഘാടനം ചെയ്യും. അഖിലഭാരതീയ വനവാസി കല്യാണ്‍ ആശ്രമം ഹിതരക്ഷാ പ്രമുഖ് ഗിരീഷ് കുബേര്‍, രാമനുണ്ണി എന്നിവര്‍ പങ്കെടുക്കും. വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കുക, വനാവകാശനിയമവും പെസയും പൂര്‍ണമായി നടപ്പാക്കുക, അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കുക എന്നിവയാണ് മുഖ്യ ആവശ്യങ്ങള്‍. കണ്‍വീനര്‍ സി.കെ.രാജശേഖരന്‍, ജോയിന്റ് കണ്‍വീനര്‍ ടി.ഐ. ലീല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."