HOME
DETAILS

പവര്‍ഗ്രിഡ് കോര്‍പറേഷന്റെ ടവര്‍ സ്ഥാപിക്കല്‍; കര്‍ഷകര്‍ യോഗം ചേര്‍ന്നു നിയമനടപടി സ്വീകരിക്കാന്‍ തീരുമാനം

  
backup
July 02 2018 | 08:07 AM

%e0%b4%aa%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d


ചിറ്റൂര്‍: പവര്‍ഗ്രിഡ് കോര്‍പറേഷന്‍ കിഴക്കന്‍ മേഖലയിലെ കൃഷിയിടങ്ങളില്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനെതിരേ കര്‍ഷകര്‍ പ്രതിഷേധ യോഗം ചേര്‍ന്നു. പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗമായ തെങ്ങുകള്‍ വെട്ടിനശിപ്പിച്ച് ടവറുകള്‍ സ്ഥാപിക്കാന്‍ സമ്മതിക്കില്ലെന്നും പകരം കേബിളുകള്‍ സ്ഥാപിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
ഇന്നലെ കൊഴിഞ്ഞാമ്പാറ പഴനിയാര്‍ പാളയത്തു ചേര്‍ന്ന കര്‍ഷകരുടെയും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുടെയും സര്‍വകക്ഷിയോഗത്തില്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനെതിരെ നിയമനടപടിക്കും തീരുമാനിച്ചു. തമിഴ്‌നാട്ടിലെ പുകലൂരില്‍നിന്ന് തൃശൂരിലേക്കുള്ള 320 കെ.വി വൈദ്യുതി ലൈനിന്റെ ടവറുകളാണ് കൃഷിയിടങ്ങളില്‍ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലൂടെയാണ് ടവറുകള്‍ കടന്നുപോകുന്നത്.
കര്‍ഷകരെ സംരക്ഷിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ്അധികൃതര്‍ ശ്രമിക്കേണ്ടത്. കേബിള്‍ സ്ഥാപിക്കാന്‍ ടവറിനേക്കാള്‍ നാലിരട്ടി ചെലവു വരുമെന്നും ടവര്‍ സ്ഥാപിക്കുന്നതാണ് പ്രവൃത്തികള്‍ കരാറെടുത്തവര്‍ക്കു ലാഭമെന്നും കര്‍ഷകര്‍ ആരോപിച്ചു. കേബിള്‍ സ്ഥാപിക്കുന്ന സമയത്ത് ചെലവു കൂടുതലാണെങ്കിലും ടവറിനേക്കാള്‍ ആയുസ് കേബിളിനാണെന്നതിനാല്‍ സര്‍ക്കാരിന് കേബിള്‍ സ്ഥാപിക്കുന്നതാണ് നേട്ടമെന്നും കര്‍ഷകര്‍ പറഞ്ഞു.
യോഗം ഫാ. ആല്‍ബര്‍ട്ട് ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ധര്‍മരാജ് അധ്യക്ഷനായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തനികാചലം, തമിഴ്‌നാട് വ്യവസായി സംഘം പ്രസിഡന്റ് എം. രാജാമണി, വൈസ് പ്രസിഡന്റ് ഷണ്‍മുഖം, ഈശന്‍, പാര്‍ഥസാരഥി, ബി. ഇക്ബാല്‍, വൈ. വില്യം മോഹന്‍ദാസ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago