ഡല്‍ഹിയില്‍ ആശങ്ക ആശുപത്രികള്‍ നാട്ടുകാര്‍ക്ക് മാത്രം
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ പ്രതിരോധത്തിനായി കൂടുതല്‍ വഴികള്‍ തേടി രാജ്യതലസ്ഥാനം. ഡല്‍ഹിയിലെ ആശുപത്രികളില്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ബെഡ്ഡുകള്‍ ഇല്ലെന്ന ആരോപണത്തിനിടെ, കൂടുതല്‍ തീരുമാനങ്ങളുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി.
ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളും ചില സ്വകാര്യ ആശുപത്രികളും ഡല്‍ഹിയിലെ സ്ഥിരതാമസക്കാരുടെ മാത്രം ചികിത്സയ്ക്കായി മാറ്റിവച്ചതായാണ് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഡല്‍ഹിയിലെ ആശുപത്രികള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്. എന്നാല്‍, ഈ തീരുമാനത്തിനെതിരേ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
നേരത്തെ, മതിയായ ബെഡ്ഡുകള്‍ ഇല്ലെന്ന് ആശുപത്രികള്‍ വെറുതെ പറയുന്നതാണെന്നും ബെഡ്ഡുകള്‍ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ നിലപാടുമാറ്റം. അതേസമയം, അടച്ചിട്ടിരിക്കുന്ന സംസ്ഥാന അതിര്‍ത്തികള്‍ ഇന്നു തുറക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി സര്‍ക്കാരിനു കീഴിലെ ആശുപത്രികളിലെ പതിനായിരം ബെഡ്ഡുകള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കായി മാറ്റിവയ്ക്കുകയാണെന്നു പറഞ്ഞ അദ്ദേഹം, കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ആശുപത്രികളില്‍ ഈ നിയന്ത്രണം ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ വലിയ തോതിലുള്ള പ്രതിസന്ധിയെയാണ് എ.എ.പി സര്‍ക്കാര്‍ നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."