HOME
DETAILS

അരുണാചല്‍ ഇല്ലാത്ത മാപ്പ് ചൈനയ്ക്കു വേണ്ട

  
backup
March 27 2019 | 00:03 AM

%e0%b4%85%e0%b4%b0%e0%b5%81%e0%b4%a3%e0%b4%be%e0%b4%9a%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa

ബെയ്ജിങ്: അരുണാചല്‍ പ്രദേശിനെയും തായ്‌വാനെയും തങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്താത്തതിനാല്‍ 28908 ലോക മാപ്പുകള്‍ ചൈന നശിപ്പിച്ചു. ചൈനീസ് കമ്പനിയായ അന്‍ഹുയി നിര്‍മിച്ച ഇംഗ്ലീഷിലുള്ള മാപ്പുകളാണ് വടക്കുകിഴക്കന്‍ നഗരത്തില്‍ കഴിഞ്ഞയാഴ്ച നശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. വിദേശ രാജ്യത്തേക്കു കടത്താനാണ് മാപ്പുകള്‍ നിര്‍മിച്ചത്.
മാപ്പില്‍ ചൈന, തെക്കന്‍ ടിബറ്റ്, തായ്‌വാന്‍ എന്നീ പ്രദേശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും സിന്‍ഹുവ റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാന്തോങ് പ്രവിശ്യയിലെ ക്വിങ്ദ്വാ നഗരത്തില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് 800 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 28908 ലോക മാപ്പുകള്‍ കണ്ടെത്തിയതെന്നും ഇവ നശിപ്പിച്ചെന്നും പ്രവിശ്യ പ്രകൃതി വിഭവ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ ഭാഗമായ അരുണാചല്‍ പ്രദേശും സ്വയംഭരണ പ്രദേശമായ തായ്‌വാനും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. അരുണാചലിനെ തെക്കന്‍ ടിബറ്റ് സ്വയംഭരണ പ്രദേശമായിട്ടാണ് (ടി.എ.ആര്‍) ചൈന ചിത്രീകരിക്കുന്നത്.
അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി തര്‍ക്ക പരിഹാരത്തിനായി ഇന്ത്യയുടെയും ചൈനയുടെയും ഇടയില്‍ 21 തവണ ചര്‍ച്ച നടത്തിയിരുന്നു.
നിയന്ത്രണ രേഖയിലെ ഇന്ത്യയുടെ 3488 കി.മീ പ്രദേശത്തിനാണ് ചൈന അവകാശ വാദമുന്നയിക്കുന്നത്.
അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നതിനെ ചൈന ശക്തമായി എതിര്‍ക്കാറുണ്ട്. 2017 ഏപ്രിലില്‍ അരുണാചല്‍ പ്രദേശിലെ ആറ് പ്രദേശങ്ങളുടെ പേര് ചൈന മാറ്റിയിരുന്നു. പുനര്‍നാമകരണം അധികാര പരിധിയിലുള്ളതിനാല്‍ നിയമാനുസൃതമാണെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago