HOME
DETAILS

ഗ്രാമീണ മേഖലകളില്‍ കഞ്ചാവ്, മയക്കുമരുന്ന് വില്‍പ്പന തകൃതി

  
backup
April 18 2017 | 21:04 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be


പൂച്ചാക്കല്‍: വിദ്യാര്‍ഥികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ച് കഞ്ചാവ് മയക്കുമരുന്ന് വില്‍പ്പന തകൃതിയില്‍. വിദ്യാര്‍ഥികളിലും കൗമാരക്കാരിലും നടക്കുന്ന കച്ചവടം പട്ടണങ്ങളില്‍ മാത്രമല്ല ഗ്രാമീണ മേഖലകളിലും പൊടിപൊടിക്കുകയാണ്. മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം ജില്ലയുടെ വടക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും നടക്കുന്നത്. എറണാകുളം കൊച്ചി മേഖലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് വസ്തുക്കള്‍ വില്‍പന നടത്തുന്നവര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതും ഏറെ വിപണന സാധ്യതയുള്ളതുമായ സ്ഥലങ്ങളാണ് ജില്ലയുടെ വടക്കുഭാഗത്തുള്ള അരൂര്‍ ,അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, തുറവൂര്‍, കുത്തിയതോട്, ചന്തിരൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍. തുറവൂര്‍ തൈക്കാട്ടുശ്ശേരി പാലം കൂടി യാഥാര്‍ധ്യമായതോടെ ഇക്കൂട്ടര്‍ക്ക് കൂടുതല്‍ എളുപ്പമായി.
വിദ്യാര്‍ത്ഥികള്‍ക്ക് വിലകൂടിയ മൊബൈല്‍ ഫോണ്‍ വാഗ്ദാനം ചെയ്തും അവ നല്‍കിയുമാണ് കഞ്ചാവ് മാഫിയകള്‍ വില്പന നടത്തുന്നത്.
ഇതിന് പുറമെ കൗമാരക്കാര്‍ക്ക് ഫാഷന്‍ ബൈക്കുകളും പണവും നല്‍കിയാണ് കച്ചവടത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നത്.കഞ്ചാവ് മയക്ക് മരുന്ന് ഉപയോഗം മൂലം നിരവധി അപകടങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ഉളവൈപ്പിലും,പാണാവള്ളിയിലും ഇത്തരക്കാരുടെ ബൈക്കിടിച്ച് രണ്ട് പേര്‍ മരണപ്പെട്ടിരുന്നു.കഞ്ചാവ് സംഘങ്ങളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ പ്രദേശത്ത് മോഷണവും അക്രമവും നടത്തുന്നു.ഇവരുടെ വീടുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കുടുംബാംഗങ്ങളെ ഉപദ്രവിക്കലും പതിവാണ്.
പൊലിസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തി ലഹരി വസ്തുക്കളുടെ കടത്ത് പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ജലമാര്‍ഗ്ഗം ലഹരി വസ്തുക്കള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ മാഫിയകള്‍ക്ക് പ്രത്യേക സംഘങ്ങളുണ്ട്.കഞ്ചാവ് ഉപയോഗിക്കുന്നതിനും മദ്യപാനത്തിനും മയക്കുമരുന്ന് കുത്തിവെക്കാനും കൗമാരക്കാരും വിദ്യാര്‍ഥികളും കായല്‍ തീരങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
ഉപയോഗത്തില്‍ മാത്രമല്ല വില്‍പ്പനയിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നതിനാല്‍ നടപടിയെടുക്കല്‍ പൊലിസിനും എക്‌സൈസിനും പൊല്ലാപ്പമാകുകയാണ്.
കഞ്ചാവ് മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പോലീസോ എക്‌സൈസോ പിടികൂടിയാല്‍ അവര്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും ജനപ്രതിനിധികളും അതിവേഗം ഇടപെടും. ഇത് പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ മനോവീര്യം ഇല്ലാതാക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന കഞ്ചാവ് മയക്ക് മരുന്ന് മാഫിയക്ക് വേണ്ടി ശുപാര്‍ശയുമായി പൊലിസ് സ്റ്റേഷനിലും എക്‌സൈസ് ഓഫീസിലും രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെടുന്നത് അവസാനിപ്പിക്കാതെ ഇക്കൂട്ടരെ ഒതുക്കാന്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പാണാവള്ളി പഞ്ചായത്തിന്റെ കാരാളപ്പതി, നാല്‍പ്പത്തെണ്ണീശ്വരം, മുട്ടത്തുകടവ്, ആഞ്ഞിലിത്തോട്, തൃച്ചാറ്റുകുളം, പെരുമ്പളം കവല മേഖലകളും അരൂക്കുറ്റി പഞ്ചായത്തിന്റെ കുടപുറം, വടുതല, കൊമ്പനാമുറി, പുതിയപാലം, മാത്താനം, അരുക്കൂറ്റി, തൈക്കാട്ടുശ്ശേരിയിലെ പി.എസ്.കവല, ചീരാത്തു കാട്, മാക്കേകടവ്, തേവര്‍വട്ടം, പള്ളിപ്പുറത്തെ കോളേജ് കവല, ഒറ്റപ്പുന്ന, തവണക്കടവ്, ഗ്രോത്ത് സെന്റര്‍ തുടങ്ങിയ പ്രദേശങ്ങളിലുമാണ് കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘം കേന്ദ്രീകരിക്കുന്നത്.പ്രദേശത്തെ ഒഴിഞ്ഞ വീടുകളും കെട്ടിടങ്ങളും ഇവരുടെ താവളങ്ങളായി മാറിയിരിക്കുകയാണ്.അരൂക്കുറ്റി ഡോക്ടമാര്‍ക്കായി നിര്‍മ്മിച്ച പ്രവര്‍ത്തന രഹിതമായ കെട്ടിടങ്ങള്‍ കായല്‍മാര്‍ഗ്ഗം എത്തുന്ന കഞ്ചാവ് മയക്ക് മരുന്ന് സംഘങ്ങള്‍ക്ക് വില്പന നടത്തുന്നതിനും ഉപയോഗിക്കുന്നതിനും ഏറെ സഹായകമാണ്.
സംഘാംഗങ്ങള്‍ മാരകായുധങ്ങളുമായി ഭീഷണി നടത്തുന്നതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ദിവസങ്ങള്‍ നിരീക്ഷണം നടത്തിയാണ് കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളെ പൊലിസും എക്‌സൈസ് സംഘങ്ങളും പിടികൂടുന്നത്. നിമിഷങ്ങള്‍ക്കകം സംരക്ഷകരായി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇവര്‍ക്ക് വേണ്ടി ഇടപെടലുകള്‍ തുടങ്ങും.
ഇത് മൂലം കഞ്ചാവ് മയക്ക് മരുന്ന് മാഫിയകള്‍ക്ക് പ്രദേശത്ത് യഥേഷ്ടം വില്പന നടത്തുവാനും ഉപയോഗിക്കാനും സാധിക്കുന്നു.വിദ്യാര്‍ത്ഥികള്‍ക്കും കൗമാരക്കാര്‍ക്കും പ്രത്യേക കൗണ്‍സിലിംഗ് നടത്തുകയും ആവശ്യമായ നിയമ ഉപദേശങ്ങള്‍ നല്‍കാനും പൊലിസ് അധികൃതര്‍ തയ്യാറാകാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago